കൈരളി സാംസ്കാരിക വേദി മനന്തലപാലം
കൈരളി സാംസ്കാരിക വേദിയുടെ ഒന്നാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച കാരംസ് ടൂർണ്ണമെന്റ് ജില്ലാ കാരം അസോസിയഷൻ സിക്രട്ടറി സുനിൽ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.
ഫ്രാൻസിസ് റോഡ് ഹയർ ഗുഡ്സ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ആദ്യ കാല പ്രമുഖ കളിക്കാരായ എൻ.സി. സൈതലവി, ടി.പി. അഹമ്മദ് കോയ (ചട്ടായി) എന്നിവരെ ആദരിച്ചു. സിക്രട്ടറി കെ. കുഞ്ഞു ആദ്യ കാല കളിക്കാരെ പരിചയപ്പെടുത്തി.
വി.കെ.വി. റസാക്ക്, വി.പി.അസ്സു എന്നിവർ പൊന്നാട അണിയിച്ചു.
കാരം അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് മുനീർ ഭട്ട് ആശംയർപ്പിച്ചു.
ഡബിൾസ് വിഭാഗത്തിൽ അനസ് & നവാസ് ടീം ജേതാക്കളായി.
റണ്ണേഴ്സ് മുഷ്താഖ് & സുബൈർ ടീം .
സിംഗിൾസ് മത്സരത്തിൽ വഖാസ് വിന്നറും ജംഷീദ് എ.പി. റണ്ണറും ആയി.
പ്രസിഡണ്ട് പി.ടി. ഗഫൂർ അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എം.പി. ജംഷീദ് റിപ്പോർട്ട് അവതരിപ്പിച്ചു.