കോഴിക്കോട് :
മാവൂർ ഗ്രാസിം സ്ഥലം വ്യവസായ സംരം ഭങ്ങൾക്ക് ഉപയോഗപ്പെടുത്തി തൊഴിലവസരങ്ങൾ സൃ ഷ്ടിക്കുന്നതിനായി നടപടി ആരംഭിച്ചതായി വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മു ഹമ്മദ് ഹനീഷ് പറഞ്ഞു. മലബാർ ചേംബർ ഓഫ് കൊ മേഴ്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
17 വർഷമായി പൂട്ടി കിടക്കുന്ന സ്ഥാപനത്തിൽ പുതി യ സംവിധാനത്തിനായി നിരവധി പ്രൊപോസലുകൾ വ രുന്നുണ്ട്. സ്ഥലം കൂടുതൽ ഉത്പാദക ക്ഷമമായി രീതി യിൽ ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാപാരി വ്യവസായികൾക്ക് 4% പലിശ മാത്രം ഈടാക്കി വായ്പ നൽകാനുള്ള നടപടി സ്വീകരി ച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശത്ത് ഒരു ദിവ സം കൊണ്ട് വ്യവസായ അനുമതി നൽകുമ്പോൾ ഒരാഴ് ച കൊണ്ടെങ്കിലും അനുമതി നൽകാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മുഹമ്മദ് ഹനീഷ് അംഗങ്ങളുടെ ചോ ദ്യത്തിന് മറുപടിയായി പറഞ്ഞു. ചേംബർ വൈസ്പ്രസി ഡന്റ് എം നിത്യാനന്ദ് കാമത്ത് അധ്യക്ഷത വഹിച്ചു. ചേം ബറിന്റെ നിവേദനം മുഹമ്മദ് ഹനീഷിന് എക്സിക്യൂട്ടീ വ് അംഗം പോൾ വർഗ്ഗീസ് കൈമാറി. സ്റ്റേറ്റ് സ്മോൾ സ്കെയിൽ ഇൻഡസ്ട്രിസ് സംസ്ഥാന പ്രസിഡന്റ് എം ഖാലിദ്, ചേംബർ ഹോണറി സെക്രട്ടറി എം എ മെഹബു ബ് പ്രസംഗിച്ചു. ചേംബർ അംഗങ്ങളുടെ നിരവധി സംശ യങ്ങൾക്ക് മുഹമ്മദ് ഹനീഷ് മറുപടി നൽകി.