Peruvayal News

Peruvayal News

പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്നത് അവസാനിപ്പിക്കുക.

പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്നത് അവസാനിപ്പിക്കുക.

കുന്ദമംഗലം : 
ഒറ്റതവണ ഉപയോഗ പ്ലാസ്റ്റിക് നിരോധനത്തിന്റെ മറവിൽ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന നടപടിയിൽ നിന്ന് ഗ്രാമ പഞ്ചായത്ത് പിൻമാറണമെന്ന് വ്യാപാരി വ്യവസായി സമിതി കുന്ദമംഗലം യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
വിപണിയിലെത്തുന്ന മിൽമ പാലുൾപ്പെടെയുള്ള പലതരം ഉൽപന്നങ്ങൾക്കും നിയമം ബാധകമായിരിക്കെ പാക്ക് ചെയ്യുന്ന പ്ലാസ്റ്റിക് കവറിൻമേൽ മാത്രമാണ് ഇപ്പോൾ നടപടി സ്വീകരിക്കുന്നത്. വ്യാപാരി പ്രതിനിധികളുമായി ചർച്ച ചെയ്ത് നിരോധന നടപടികളുടെ പ്രായോഗിക രൂപം കാണാൻ അധികാരികൾ തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ബഷീർ നീലാറമ്മൽ അധ്യക്ഷത വഹിച്ചു. ഇ.പി. അൻവർ സാദത്ത്, ഗഫൂർ ഒയാസിസ്‌, റഹൂഫ് കനൂപി, ഷൈനിബ ബഷീർ, ഷിബി ഓർക്കിഡ്, ഇ. ഷിജു,  ഹനീഫ മാട്ടുമ്മൽ, ഡോ. നസീഫ്, എം.കെ.സലാം, എൻ. ദാനിഷ് തുടങ്ങിയവർ സംസാരിച്ചു.സെക്രട്ടറി എം.കെ. സുഭാഷ് സ്വാഗതവും ട്രഷറർ അഷ്റഫ് സ്വീകാർ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live