വിദ്യാർത്ഥികളുടെ ചിത്രരചനാ മത്സരങ്ങൾ ശ്രദ്ധേയമായി..
കോഴിക്കോട്:
പെയിൻറ് എ ഡ്രീം എന്ന പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ യമ്മി വാലി ടീം ചിത്രരചന മത്സരങ്ങൾ സംഘടിപ്പിച്ചു.
എൽപി യുപി വിദ്യാർഥികൾക്കാണ് ചിത്രരചന മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്. അൻപതോളം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു.
മികവാർന്ന ചിത്രങ്ങൾ വിദ്യാർത്ഥികൾ അവരുടെ കഴിവിനനുസരിച്ച് വരച്ചിട്ടുണ്ട്. സ്കൂൾ ആർട്സ് ക്ലബ്ബാണ് മത്സരങ്ങൾക്ക് നേതൃത്വം നൽകിയത്. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് സ്റ്റേറ്റ് ലെവൽ മത്സരങ്ങളിൽ പങ്കെടുക്കുവാൻ അവസരം ഉണ്ട്.
പ്രധാന അധ്യാപകൻ വി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ സ്റ്റാഫ് കൗൺസിൽ സെക്രട്ടറി എ എം നൂറുദ്ദീൻ മുഹമ്മദ് അധ്യക്ഷതയും, ചിത്രകല അധ്യാപകനായ പുത്തലത്ത് ഫൈസൽ സ്വാഗതവും പറഞ്ഞു. യമ്മി വാലി ടീം അംഗങ്ങളായ രാഗി, ആതിര, വിവേക്, തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു
ഫോട്ടോ:
പെയിൻറ് എ ഡ്രീം എന്ന പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾ ചിത്രരചന മത്സരത്തിൽ പങ്കെടുത്തപ്പോൾ