എംഎം വി എച്ച് എസ് സ്കൂൾ എൻ എസ് എസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു
എം.എം വി എച്ച്.എസ് സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പ് കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ കെ.മൊയ്തീൻകോയ ഉദ്ഘാടനം ചെയ്തു.കോഴിക്കോട് റയിൽവേ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പക്ടർ ജംഷീദ് പുറമ്പാളി മുഖ്യാതിഥിയായി ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ജലീൽ ഉപ്പിലാട്ട് സ്വാഗതം പറഞ്ഞു എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ നാസർ സി.പി ക്യാമ്പ് വിശധീകരണം നടത്തി. സ്വാതന്ത്ര്യത്തിൻ്റെ അമൃതവർഷത്തിൻ്റെ ഭാഗമായുള്ള ഹർഗർ തിരംഗാ പ്രയാണിനുള്ള ദേശീയ പതാക വളണ്ടിയർമാരായ ഫസ്ന, ഷാദ് എന്നിവർ ഏറ്റുവാങ്ങി.
പി.ടി.എ പ്രസിഡൻ്റ് നൂറുൽ ഹസ്സൻ അധ്യക്ഷനായി.വി.എച്ച്.എസ് .എസ് പ്രിൻസിപ്പാൾ ഹാഷിം പി.പി, മാനേജ്മെൻ്റ് കമ്മറ്റി ജോ. സെക്രട്ടറി പി.വി.ഹസൻ സാഹിബ്, സ്വാഗത സംഘം വൈസ് ചെയർമാൻ റാഫി മുഖദാർ, എം.എം ഒ .എസ് .എ പ്രസിഡൻ്റ് ഹംസത്ത്, പി.ടി.എ വൈസ് പ്രസിഡൻ്റ് സാദിഖ് ബേപ്പൂർ, നിഷിദ, സജ്ന, തുടങ്ങിയവർ സംസാരിച്ചു.