കുന്ദമംഗലം :
രാഷ്ട്രീയ തടവുകാരുടെ മോചനത്തിന് സുപ്രീം കോടതി ഇടപെടുക എന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് നൽകുന്ന ജനകീയ ഹർജിയിലേക്കുള്ള ഒപ്പ് ശേഖരണം കുന്ദമംഗലത്ത് വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ ഇ. പി. അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. നിരപരാധികളായ അനേകം മനുഷ്യർ നീതി നിഷേധിക്കപ്പെട്ട് ജയിലറക്കുള്ളിലാണെന്നും അവരുടെ മോചനത്തിന് സുപ്രീം കോടതി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.