കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് ഓർഗനൈസേഷൻ, എസ്ടിയു (KSTEO,STU) സംസ്ഥാന കൗൺസിൽ യോഗം STU സംസ്ഥാന പ്രസിഡണ്ട് അഡ്വ, എം, റഹ്മത്തുള്ള ഉത്ഘാടനം ചെയ്യുന്നു,,
കെഎസ്.ആർ.ടി.സിയിലെ ശമ്പള വിതരണത്തിലെ അനിശ്ചിതത്വവും, വിവേചനവും അവസാനിപ്പിക്കണമെന്നും, ഭക്ഷ്യ ഉത്പ്പനങ്ങൾക്ക് ജി.എസ്.ടി ഏർപ്പെടുത്തിയ നടപടി ജന ജീവിതം കൂടതൽ ദുരിതപൂർണമാക്കുമെന്നും, പ്രസ്തുത തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും ഉത്പാദനക്ഷമതയുടെ പേരിൽ അടിച്ചേല്പിക്കുന്ന ആശാസ്ത്രീയമായ ഡ്യൂട്ടി ക്രമീകരണങ്ങൾ നിർത്തലാക്കണമെന്നും ലാഭകരമായ രീതിയിൽ നടന്നു കൊണ്ടിരിക്കുന്ന കെഎസ്ആർടിസിയുടെ ഷെഡ്യൂളുകൾ സ്വിഫ്റ്റ് കമ്പനിയിലേക്ക് മാറ്റുന്ന സർക്കാരിന്റെ തല തിരിഞ്ഞ നടപടി പിൻവലിക്കണമെന്നും കെ സ്വിഫ്റ്റ് പൂർണ്ണമായും കെഎസ്ആർടിസിയിൽ ലയിപ്പിച്ച് തൊഴിലാളികളുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കണമെന്നും. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് ഓർഗനൈസേഷൻ (എസ്.ടി.യു) സംസ്ഥാന കൗൺസിൽ യോഗം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു, യോഗം എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് അഡ്വ: എം.റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു, ശിഹാബ് കുഴിമണ്ണ അധ്യക്ഷത വഹിച്ചു.എസ്ടിയു സംസ്ഥാനജ: സെക്രട്ടറി യു.പോക്കർ മുഖ്യ പ്രഭാഷണം നടത്തുകയും എസ് ടി.യു സംസ്ഥാന ട്രഷററും റിട്ടേണിംഗ് ഓഫീസറും കൂടിയായ കെ.പി മുഹമദ് അഷറഫ് തെരെഞ്ഞടുപ്പ് നിയന്ത്രിക്കുകയും അഡ്വ: പി.എം ഹനീഫ പുതിയ കമ്മറ്റിക്ക് ആശംസകൾ നേർന്ന് പ്രസംഗിക്കുകയും ചെയ്തു,.പുതിയ സംസ്ഥാന ഭാരവാഹികളായി
ഇ.ടി മുഹമദ് ബഷീർ എം.പി (പ്രസിഡണ്ട് )ശിഹാബ് കുഴിമണ്ണ (വർക്കിങ് പ്രസിഡണ്ട്)എ.കബീർ പുന്നല (ജ: സെക്രട്ടറി) റഫീഖ് പിലാക്കൽ (ട്രഷറർ) സിദ്ധീഖലി എ പി മടവൂർ, അബ്ദുൽ ജലീൽ പുളിങ്ങോം, സാജീദ് എ.ബി.സി മുണ്ടക്കയം, പി.എസ് ശിഹാബുദ്ധീൻ പോരുവഴി (വൈസ് പ്രസി ഡണ്ടുമാർ)
യൂസഫ് പാലത്തിങ്ങൽ, ജാഫർ സി.വെളിമുക്ക്, നജീബ് കെ.ടി കാരന്തൂർ, അൻസാർ എ കവയത്ത് (സെക്രട്ടറിമാർ) ,കുഞ്ഞിമുഹമദ് കല്ലൂരാവി, സാദിഖലി സ്രാമ്പിക്കൽ മലപ്പുറം( എക്സ് ഓഫിഷ്യോ മെമ്പർമാർ ) എന്നിവരെ യോഗം തിരഞ്ഞെടുത്തു. ട്രഷറർ റഫീഖ് പിലാക്കൽ കൗൺസിൽ യോഗത്തിന് നന്ദിരേഖപ്പെടുത്തി,