മണക്കാട് സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് സമിതി യോഗം ചേർന്നു...
വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടുകൂടി മണക്കാട് സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് സമിതി യോഗം ചേരുകയും
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻറെ ആവശ്യകതയും പ്രവർത്തന രീതികളെ കുറിച്ചും രക്ഷിതാക്കൾക്കും വ്യാപാരികൾക്കും സമീപപ്രദേശത്തെ വ്യക്തികൾക്കും ക്ലാസ് എടുക്കുകയും ചെയ്തു
സ്കൂൾ പരിസരങ്ങളിലെ ലഹരി ഉപയോഗങ്ങൾ കുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളെ പറ്റിയും നടപടികളെ പറ്റിയും യോഗത്തിൽ ചർച്ച ചെയ്തു.
ചടങ്ങിൽ പ്രധാന അധ്യാപകൻ
ഉണ്ണി ചീങ്കോളിൽ, പിടിഎ പ്രസിഡണ്ട് ബ്രിജേഷ്, മാവൂർ ജനമൈത്രി ബീറ്റ് ഓഫീസർമാരായ രാജേഷ്, വിനീത തുടങ്ങിയവർ സംസാരിച്ചു