കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി അംഗങ്ങളുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന വ്യാപാരിമിത്ര പദ്ധതിയുടെ കോടമ്പുഴ യൂണിറ്റ് തല ഉദ്ഘാടനം രാമനാട്ടുകര നഗരസഭ കൗൺസിലർ
പി.നിർമൽ വി.എ.സ്റ്റോർസ് ഉടമ വി.പി.റമീസിന് നൽകി നിർവഹിച്ചു.യൂണിറ്റ് പ്രസിഡന്റ് വി.കെ.റസാഖ് അദ്ധ്യക്ഷത വഹിച്ചു. ഫറോക്ക് മേഖല സെക്രട്ടറി ടി.മധുസൂദനൻ, മേഖല വൈസ് പ്രസിഡന്റ് ജലീൽ ചാലിൽ,ജോ സെക്രട്ടറി സുരേഷ് പേട്ട, യൂസഫ് പള്ളിക്കാവിൽ,വി.പി. അബ്ദുൾ ഷഫീഖ് എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ശ്രീധരൻ നടുക്കണ്ടി സ്വാഗതവും,റഫീഖ് ആറ്റുപ്പുറം നന്ദിയും പറഞ്ഞു.