കൗമാരക്കാരിൽ ലഹരിക്കെതിരെ അവബോധമുണർത്തി ജി.എച്ച്.എസ്.എസ് വാഴക്കാടിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു
വനിതാ ശിശു വികസന വകുപ്പിൻ്റെയും വാഴക്കാട് പഞ്ചായത്തിൻ്റെയും അഭിമുഖ്യത്തിൽ സ്കൂൾ ജെ.ആർ.സി യൂണിറ്റ്, ലഹരിവിരുദ്ധ ക്ലബ് എന്നിവയുടെ സഹകരണത്തോടെ ലഹരി വിരുദ്ധ കൗമാരം എന്ന വിഷയത്തെ കേന്ദ്രീകരിച്ച്
ബി.ഹരികുമാർ( കോർഡിനേറ്റർ,നശാ മുക്തഭാരത് അഭിയാൻ മലപ്പുറം ) കുട്ടികൾക്കായി ക്ലാസ് എടുത്തു. വർധിച്ചു വരുന്ന കൗമാര കുറ്റകൃത്യങ്ങളിൽ ഭൂരിഭാഗവും ലഹരി ഉപയോഗത്തിൻ്റെ നേർസാക്ഷ്യങ്ങളാണെന്നും ലഹരി മുക്ത സമൂഹം കെട്ടിപ്പെടുത്തേണ്ട ആവിശ്യകത ഓരോ ദിവസവും വർദ്ദിച്ചു വരികയാണെന്നും ക്ലാസെടുത്ത ഹരികുമാർ വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തി. ഹെഡ്മാസ്റ്റർ മുരളീധരൻ മാസ്റ്റർ അധ്യക്ഷനായ ചടങ്ങിൽ
സ്കൂൾ എസ്.ആർ.ജി കൺവീനർ മുനീർ മാഷ് സ്വാഗതവും സ്കൂൾ
കൗൺസിലർ സസ്ന നന്ദിയും രേഖപ്പെടുത്തി