ലഹരി നിർമാർജന സമിതി പ്രതിഷേധിച്ചു കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി
കോഴിക്കോട് കിഡ്സൺ കോർണറിലാണ് സായാഹ്ന പ്രതിഷേധം സംഘടിപ്പിച്ചത്. ആലപ്പുഴ ജില്ലാ കലക്ടറായി വെങ്കിട്ടരാമനെ നിയമിച്ചതിലായിരുന്നു സായാഹ്ന പ്രതിഷേധം സംഘടിപ്പിച്ചത്. സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് മുൻ സെക്രട്ടറി പി ജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഷ്റഫ് കോരങ്ങാട് അധ്യക്ഷത വഹിച്ചു, എ എം എസ് അലവി സ്വാഗത പ്രഭാഷണം നടത്തി സീനത്ത് കുന്നമംഗലം, അസ്മ നല്ലളം, റുബീന കെ സി, കെ കെ കോയ, കാസിം പള്ളിത്താഴം, അബ്ദുല്ലത്തീഫ്, മുത്തുലക്ഷ്മി ടീച്ചർ, സുഹറ ടീച്ചർ, ജയഭാരതി, കമറുദ്ദീൻ, ബിച്ചിക്കോയ, അബ്ദുൽ ഖാദർ, അഷ്റഫ് കെവി, റസാഖ് പനച്ചിക്കൽ, അഷ്റഫ് പെരുമണ്ണ,സുബൈർ നെല്ലോളി,നന്ദിയും പ്രകാശിപ്പിച്ചു