വ്യാപാരി വ്യവസായി സമിതി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ചെറുവണ്ണൂർ പോസ്റ്റ് ഓഫീസിലേക്ക് ധർണ്ണ നടത്തി.
ഓഗസ്റ്റ് 13 : വ്യാപാരികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് വ്യാപാരി വ്യവസായി സമിതി ചെറുവണ്ണൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുവണ്ണൂർ പോസ്റ്റ് ഓഫീസ്സിന് മുൻപിൽ ധർണ നടത്തി.
പ്ലാസ്റ്റിക് നിരോധനം ബദൽ ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാതെ വ്യാപാരികളെ വേട്ടയാടരുത്
ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ 5% ജി എസ് ടി പിൻവലിക്കുക.
പേപ്പർ ക്യാരി ബാഗിന്റെ 18% ജി എസ് ടി പിൻവലിക്കുക.
വിലക്കയറ്റം സൃഷ്ടിക്കുന്ന ജി എസ് ടി കൗൺസിലിന്റെ ജനവിരുദ്ധ നടപടികൾ പിൻവലിക്കുക.
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് വ്യാപാരി വ്യവസായി സമിതി ചെറുവണ്ണൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുവണ്ണൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തിയത്.
ധർണ കോഴിക്കോട് ജില്ലാ കമ്മിറ്റി ജോയിന്റ് സെക്രട്ടറി കെ സോമൻ ഉദ്ഘാടനം ചെയ്തു.
മേഖലാ കമ്മിറ്റി സെക്രട്ടറി കെ പി അബ്ദുൽസലാം സ്വാഗതവും, മേഖലാ കമ്മിറ്റി പ്രസിഡണ്ട് പി പ്രമോദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ അഭിവാദ്യം ചെയ്തു കൊണ്ട് ജില്ലാ കമ്മിറ്റി അംഗം അസ്യ കൃഷ്ണകുമാർ സംസാരിച്ചു.