കോഴിക്കോട് ജില്ലയിലെ പെരിങ്ങൊളം ഗവ ഹയർ സെക്കൻഡറി സ്ക്കൂളിലെ എൻ എസ് എസ് യൂണിറ്റ് സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് സ്ക്കൂളിൽ ആയിരത്തോളം ചിരാത് കൊണ്ട് ഇന്ത്യയുടെ രൂപം തീർത്തു. സാമൂഹ്യപ്രവർത്തകനായ എ പി മുരളിധരൻ മാസ്റ്ററും പി ടി എ പ്രസിഡൻ്റ് ആർ വി ജാഫറും ചേർന്ന് ആദ്യ ചിരാത് തെളിയിച്ചു. നാൽപത്തിയേഴ് കുട്ടികൾ രണ്ട് മണിക്കൂർ കൊണ്ടാണ് ഈ ഉദ്യമം പൂർത്തികരിച്ചത്. അജയ് രവീന്ദ്രൻ സി പി എന്ന വിദ്യാർത്ഥിയാണ് ഇന്ത്യയെ വരച്ചത്. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ രതീഷ് ആർ നായർ,വളണ്ടിയർ ലീഡർമാരായ ശോഭിത്ത് രാജ് വി ,മാളവിക സി ടി എന്നിവർ നേതൃത്വം നൽകി.