ആധുനിക കേരളത്തിന്റെ ദുരന്ത ഭൂപടത്തിൽ മായാത്ത അടയാളപ്പെടുത്തലുകൾ നടത്തിയ 2019 ലെ പ്രളയത്തിന്റെ ഭീകര കാഴ്ചകൾ കോർത്തിണക്കി കൂളിമാട്ടിലെ വി. അശ്റഫ് തയ്യാറാക്കിയ കൊളാഷാണ് ശ്രദ്ധേയമായത്. മികച്ച ചിത്രകാരനും മാധ്യമത്തിലെ ആർട്ടിസ്റ്റുമായ അശ്റഫ് അറിയപ്പെട്ട ഗോൾ കീപ്പർ കൂടിയാണ്.