ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ എൻ എസ് എസ് സ്വാതന്ത്ര്യാമൃതം സപ്തദിന ക്യാമ്പിന് തുടക്കമായി
സംസ്ഥാന മൊട്ടാകെ ഹയർസെക്കൻഡറി വിഭാഗത്തിന്റെ സപ്തദിന ക്യാമ്പ്
12- 8-2022 മുതൽ 18-8- 2022 വരെ നടക്കുകയാണ്.
ഓരോ യൂണിറ്റിലും അൻപത് എൻഎസ്എസ് വളണ്ടിയർമാർ അതാത് സ്കൂളിൽ തന്നെ ഏഴു ദിവസം സഹവസിക്കുന്നു.
ഭാരതത്തിൻറെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം ആഘോഷം കൊണ്ടാടുന്നതിന്റെ ഭാഗമായാണ് സ്വാതന്ത്ര്യമൃതം എന്ന് എൻഎസ്എസ് ക്യാമ്പിന് നാമകരണം ചെയ്യപ്പെട്ടത്. എൻഎസ്എസ് ഡയറക്ടറേറ്റ് വിഭാവനം ചെയ്ത പദ്ധതികളാണ് എൻഎസ്എസ് ക്യാമ്പിൽ നിർവഹിക്കപ്പെടുന്നത്.
എൻഎസ്എസ് ഗീതത്തോട് കൂടി ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ ക്യാമ്പിന് തുടക്കം കുറിച്ചു.
കോഴിക്കോട് കോർപ്പറേഷൻ പ്രതിപക്ഷ നേതാവ്
കെ സി ഷോബിത ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പാൾ മുഹമ്മദ് ബഷീർ ടി പി സ്വാഗതവും വാർഡ് കൗൺസിലർ എസ് കെ അബൂബക്കർ അധ്യക്ഷതയും നിർവഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എസ് സർഷാറലി ക്യാമ്പിനെ കുറിച്ച് വിശദീകരണം നടത്തി. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡണ്ട് സി എ ഉമ്മർകോയ വളണ്ടിയർ ലീഡർമാർക്കുള്ള ബാഡ്ജുകൾ വിതരണം ചെയ്തു. സ്കൂൾ മാനേജർ പി കെ വി അബ്ദുൽ അസീസ് സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ നിർധനരായ അമ്മമാർക്കായുള്ള കൈത്തൊഴിൽ പരിശീല പദ്ധതി പ്രഖ്യാപനം നടത്തി.
സ്കൂൾ പ്രധാന അധ്യാപകൻ വികെ ഫൈസൽ, പി ടി എ പ്രസിഡണ്ട് എസ് പി സലീം, സ്കൂൾ സ്റ്റാഫ് കൗൺസിൽ സെക്രട്ടറിമാരായ പി കെ അബ്ദുൽസലാം, എ എം നൂറുദ്ദീൻ മുഹമ്മദ്, യു അബ്ദുറഹിമാൻ, എൻഎസ്എസ് പൂർവ വിദ്യാർത്ഥി നിഷാൻ അഹമ്മദ്, എൻഎസ്എസ് വളണ്ടിയർ ലീഡർ ശൈഖവാണിശ്ശേരി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
എൻഎസ്എസ് വളണ്ടിയർ ലീഡർ ഫാരിസ് റഹ്മാൻ ചടങ്ങിൽ നന്ദിയും രേഖപ്പെടുത്തി