സ്കൂൾ സ്റ്റാഫ് റൂം ലൈബ്രറിക്ക് തുടക്കമായി...
കോഴിക്കോട്
ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റാഫ് റൂം ലൈബ്രറിക്ക് തുടക്കം കുറിച്ചു.
എസ് എസ് കെ കോഴിക്കോട് ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ഡോ.എ.കെ അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്തു.
എല്ലാ വിദ്യാലയങ്ങളിലും വിദ്യാർത്ഥികൾക്കാണ് ലൈബ്രറി സൗകര്യങ്ങൾ ലഭ്യമാക്കാറുള്ളത്.
എന്നാൽ തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഇവിടെ അധ്യാപകർക്കും ലൈബ്രറി സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതോടൊപ്പം തന്നെ അധ്യാപകരിൽ വായനാശീലം വളർത്തിയെടുക്കാനും,
അധ്യാപകർക്ക് പുതിയ അറിവ് നേടാനും, സ്കൂൾ സ്റ്റാഫ് റൂം ലൈബ്രററിയിലൂടെ സാധിക്കും.
ചടങ്ങിൽ ഹെഡ് മാസ്റ്റർ വി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ പി.കെ.വി. അബ്ദുൽ അസീസ്, പിടിഎ പ്രസിഡണ്ട് എസ് പി സലിം , പ്രിൻസിപ്പൽ ടി.പി. മുഹമ്മദ് ബഷീർ, എ.കെ.അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു. സ്റ്റാഫ്കൗൺസിൽ സെക്രട്ടറി എ എം നൂറുദ്ധീൻ മുഹമ്മദ് സ്വാഗതവും ജോയന്റ് സെക്രട്ടറി വി.പി. റൈഹാനത്ത് നന്ദിയും പറഞ്ഞു.
സ്കൂൾ സ്റ്റാഫ് റും ലൈബ്രറി
എസ് എസ് കെ കോഴിക്കോട് ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ഡോ.എ.കെ അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്യുന്നു.