ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് എൻസിസി ജെ ആർ സി വിദ്യാർത്ഥികൾ സംയുക്തമായി യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.
യുദ്ധവിരുദ്ധ സന്ദേശങ്ങൾ നൽകുന്ന പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചു കൊണ്ടായിരുന്നു വിദ്യാത്ഥികൾ റാലിയിൽ പങ്കെടുത്തത്.
നൂറോളം വിദ്യാർത്ഥികൾ റാലിയിൽ പങ്കെടുത്തു.
വിദ്യാർത്ഥികളിൽ യുദ്ധവിരുദ്ധ മനോഭാവം സൃഷ്ടിക്കുകയും, ലോകത്ത് യുദ്ധം ഇല്ലെങ്കിലും യുദ്ധ അന്തരീക്ഷം നിലനിൽക്കുന്നുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ പ്രയാസപ്പെടുന്നത് വിദ്യാർത്ഥികളാണ്.
പൊതുസമൂഹത്തിനെയും ജനങ്ങളെയും ബോധ്യപ്പെടുത്താൻ കൂടിയുമാണ് വിവിധ പരിപാടികളുമായി ഹിരോഷിമ നാഗസാക്കി ദിനത്തിൽ വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചത്.
ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂൾ
പ്രധാന അധ്യാപകൻ വി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് കൗൺസിൽ സെക്രട്ടറി എ എം നൂറുദ്ദീൻ മുഹമ്മദ് അധ്യക്ഷതയും, ജദീര്‍, ഫർഹത്ത്, ഫൈസൽ പുത്തലത്ത്, കെ പി സാജിദ്, ടി കെ ഫൈസൽ. വി പി റഹിയാനത്ത് ഓഫീസ് സുപ്രണ്ട് എൻ എം അസ്ഹർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ചിത്രം:
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തിയ പരിപാടിയിൽ പ്രധാന അധ്യാപകൻ വി കെ ഫൈസൽ ഉദ്ഘാടനം ചെയ്യുന്നു