പെരുവയൽ: സംസ്കാര പെരുവയലിൻ്റെ ആഭിമുഖ്യത്തിൽ സമകാലിക ഇന്ത്യയും ഭരണഘടനയും എന്ന വിഷയത്തിൽ ഇ.യം.രാധാകൃഷ്ണൻ മാസ്റ്റർ പ്രഭാഷണം നടത്തി.
മതേതരത്വവും, ജനാധിപത്യവും, സഹവർതിത്വവും, സ്വാതന്ത്ര്യവും,സംരക്ഷിക്കാൻ ഭരണഘടനയെക്കുറിച്ച് ജനങ്ങളിൽ കൂടുതൽ അവബോധം ഉണ്ടാക്കുകയും, ഭരണഘടന ഉയർത്തി പിടിക്കുന്ന മൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണെന്നും രാധാകൃഷ്ണൻ ചൂണ്ടി കാട്ടി. സംസ്കാരയുടെ പ്രഭാഷണ പരമ്പരകളുടെ ആദ്യചടങ്ങിൽ സെക്രട്ടറി കെ.ടി.ശിവദാസൻ സ്വാഗതവും, പ്രസിഡൻറ് ബാബുരാജൻ പാറമ്മൽ അധ്യക്ഷത വഹി'ക്കുകയും ചെയ്തു.കെ .സി .അജയൻ, പ്രേമാനന്ദ്, രാജേഷ്, സുരേന്ദ്രൻ, മനോഹരൻ എന്നിവരും സംസാരിച്ചു.