ദേശീയ വിദ്യാഭ്യാസ നയത്തിൽ രാഷ്ട്രീയം ഒളിച്ചു കടത്താനുള്ള നീക്കം സംസ്ഥാന സർക്കാർ ചെറുക്കണം - ഇ.ടി മുഹമ്മദ് ബഷീർ എം പി
കെഎസ്ടിയു പാഠ്യപദ്ധതി പരിഷ്കരണം നയങ്ങൾ, സമീപനങ്ങൾ സെമിനാർ ഇ.ടി ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്: ദേശീയ വിദ്യാഭ്യാസ നയത്തിൽ രാഷ്ട്രീയം ഒളിച്ചു കടത്താനുള്ള നീക്കം സംസ്ഥാന സർക്കാർ പ്രതിരോധിക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി. കേരള വിദ്യാഭ്യാസ സമീപന രേഖയുടെ അനുബന്ധമായാണ് ദേശീയ ചട്ടക്കൂട് ഒരു ഘട്ടത്തിൽ രൂപീകരിച്ചിരുന്നത്. 1986 ൽ രാജീവ് ഗാന്ധി വിഭാവനം ചെയ്ത നയവും 2020 ൽ രൂപപ്പെടുത്തിയ നയവും തമ്മിൽ അജ ഗജ അന്തരമുണ്ട്. നിർഭാഗ്യ വശാൽ സംസ്ഥാന സർക്കാർ ഈ നയത്തിന് പരോക്ഷ പിന്തുണ നൽകുന്ന കാഴ്ചയാണെന്നും ഇ.ടി പറഞ്ഞു. കേരളത്തിൽ വിവിധ വിഭാഗങ്ങളെ പരിഗണിക്കുന്ന ഉദ്ഗ്രഥിത വിദ്യാഭ്യാസ രീതി തുടരണമെന്നും ആവശ്യപ്പെട്ടു.
പാഠ്യപദ്ധതി പരിഷ്കരണം: നയങ്ങൾ സമീപനങ്ങൾ' എന്ന വിഷയത്തിൽ കെ എസ് ടി യു സംസ്ഥാന കമ്മറ്റി കെ പി കേശവമേനോൻ ഹാളിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ
സെമിനാർ മുസ്ലീം ലീഗ് ദേശീയ ഓർഗനൈസിംഗ് സിക്രട്ടറി ഇ ടി മുഹമ്മദ് ബശീർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ എസ് ടി യു സംസ്ഥാന പ്രസിഡണ്ട് കരീം പടുകുണ്ടിൽ അധ്യക്ഷത വഹിച്ചു.മുൻ കരിക്കുലം കമ്മറ്റി അംഗം സി പി ചെറിയ മുഹമ്മദ് മോഡറേറ്റർ ആയിരിരുന്നു.എസ് സി ഇ ആർ ടി മുൻ റിസേർച്ച് ഓഫീസർ ഡോ.കെ വി മനോജ് വിഷയാവതരണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എസ് കെ സജീഷ് (സി പി എം) കെ എം അഭിജിത്ത്(യൂത്ത് കോൺഗ്രസ്) മുജീബ് കാടേരി ( യൂത്ത് ലീഗ്) അഡ്വ.പി ഗവാസ് (സി പി ഐ), കെ എസ് ടി യു സംസ്ഥാന ജനറൽ സെക്രട്ടറി എം അഹമ്മദ്, ട്രഷറർ ബഷീർ ചെറിയാണ്ടി, ഓർഗനൈസിംഗ് സിക്രട്ടറി പി കെ അസീസ്, അസോസിയേറ്റ് സെക്രട്ടറി കെ എം അബ്ദുള്ള, കൺവീനർ കല്ലൂർ മുഹമ്മദലി,സംസ്ഥാന ഭാരവാഹികളായ എ സി അത്താവുള്ള,യൂസഫ് ചേലപ്പള്ളി, ബഷീർ മാണിക്കോത്ത്, പി കെ എം ഷഹീദ്,എം എം ജിജുമോൻ, സി എം അലി, നിഷാദ് പൊൻകുന്നം, കെ വി ടി മുസ്തഫ,കെ ടി അമാനുള്ള, പി ടി എം ശറഫുന്നീസ, ശരീഫ ടീച്ചർ, റഹീം കുണ്ടൂർ, പി വി ഹുസൈൻ, കെ എം എ നാസർ, കിളിയമ്മൽ കുഞ്ഞബ്ദുള്ള, കെ പി സാജിദ്, വി പി എ ജലീൽ സംസാരിച്ചു.