കൊടുവള്ളി നഗരസഭയിൽ ഡിജിറ്റലായി പണമടക്കാൻ സൗകര്യം ഏർപ്പെടുത്തി
കൊടുവള്ളി:-
കൊടുവള്ളി നഗരസഭയിൽ ഫ്രണ്ട് ഓഫീസിൽ ഡെബിറ്റ് കാർഡ്, യു.പി.ഐ, ഗൂഗിൾ പേ, തുടങ്ങിയ സംവിധാനങ്ങളിലൂടെ ഡിജിറ്റലായി പണമടക്കാനുള്ള സൗകര്യം ഏർപ്പെടുത്തി. നഗരസഭയും സൗത്ത് ഇന്ത്യൻ ബാങ്കും സഹകരിച്ചാണ് ഡിജിറ്റൽ സൗകര്യം ഏർപ്പെടുത്തിയത്. ഫ്രണ്ട് ഓഫീസിൽ ഡിജിറ്റൽ സൗകര്യം നഗരസഭാ ചെയർമാൻ വെള്ളറ അബ്ദു ഉൽഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ.എം.സുഷിനി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എൻ.കെ.അനിൽകുമാർ, ഷഹർബാൻ അസ്സയിനാർ, നഗരസഭാ സെക്രട്ടറി പി.സുജിത്ത്, റവന്യൂ ഇൻസ്പക്ടർ വി.അഷ്റഫ്, സൌത്ത് ഇന്ത്യൻ ബാങ്ക് ക്ലസ്റ്റർ ഹെഡ് ആർ.എസ്.രാജീവ്, താമരശ്ശേരി ബ്രാഞ്ച് മാനേജർ സെറിൻ പി.മാത്യൂ, റീജിയണൽ സെയിൽസ് മാനേജർ വിനീത്.സി, സെയിൽസ് മാനേജർ ലിജിസ്. കെ.കെ, ആചൽ ജോസ്മാത്യു തുടങ്ങിയവർ സംബന്ധിച്ചു.