ക്ലാസ്മുറിയില്ല; പ്രതിഷേധം കടുപ്പിച്ച് വിദ്യാർത്ഥികൾ
എം ഇ എസ് മമ്പാട് കോളേജിൽ മാസ് കമ്യൂണിക്കേഷൻ ഡിപാർട്ട്മെൻറിൻ്റെ പ്രതിഷേധം.
ക്ലാസ്സ്റൂമിൻ്റെ അഭാവവും മറ്റു അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകളും ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ പ്രതിഷേധത്തിനിറങ്ങി.മുൻ വർഷത്തെ വിദ്യാർത്ഥികളടക്കം ആ വിശ്വങ്ങൾ ഉന്നയിച്ചിട്ടും ഇതുവരെ യാതൊരു തരത്തിലുള്ള ഉന്നമനങ്ങളും ഉണ്ടായിട്ടില്ല. കേവലം രണ്ടു മണിക്കൂർ മാത്രം ഇരിക്കേണ്ട ഓഡിയോവിഷ്യൽ ലാബിൽ എല്ലാ ദിവസവും ഇരിക്കുമ്പോൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കു മടക്കം ശാരീരികാസ്വസ്തതകൾ അനുഭവപെടുന്നുണ്ട് .പല ചർച്ചകൾ നടന്നിട്ടും അധികാരികളുടെ പക്ഷത്തുനിന്നും യാതൊരു വിധത്തിലുമുള്ള മുന്നേറ്റങ്ങളും ഉണ്ടായിട്ടില്ല. 20 വർഷത്തോളമായി എം.ഇ.സ് മമ്പാട് കോളെജിൽ സ്ഥിതി ചെയ്യുന്ന ഡിപ്പാർട്ട്മെൻറിൽ വിദ്യാർത്ഥികൾക്ക് വേണ്ട കേവല സൗകര്യങ്ങൾ ഒന്നും തന്നെയില്ല. ആവശ്യങ്ങൾ നടപ്പാക്കുന്നത് വരെ മാസ്സ് കമ്യൂണിക്കേഷൻ വിദ്യാർത്ഥികൾ തങ്ങളുടെ ക്ലാസ്സുകൾ ഉപരോധിക്കുന്നതായി അറിയിച്ചു.