പെരുമണ്ണ:
പെരുമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിലെ അനാസ്ഥക്കെതിരെ പെരുമണ്ണ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു.
പകർച്ചവ്യാധികളും വിവിധ രോഗങ്ങളും മൂലം വീർപ്പുമുട്ടുന്ന പൊതുജനങ്ങൾക്ക് ഇരുട്ടടിയായി രാവിലെ 11 മണിക്ക് ആരോഗ്യ കേന്ദ്രത്തിലെ അധികൃതർ ടോക്കൺ നിർത്തിവെച്ചു.
തുടർന്ന് രോഗികളുടെ പരാതിയെ തുടർന്ന് മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിഷയത്തിൽ ഇടപെട്ടു.
പ്രതിഷേധ സമയത്ത് നിരവധി രോഗികൾ ടോക്കൺ ലഭിക്കാതെ ദുരിതത്തിലായിരുന്നു.
മെഡിക്കൽ ഓഫീസറോട് കാര്യങ്ങൾ സംസാരിച്ചപ്പോൾ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചത്.
തുടർന്ന് നടന്ന പ്രതിഷേധ സമരത്തിൽ പെരുമണ്ണ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം എ പ്രഭാകരൻ, മണ്ഡലം കോൺഗ്രസ് സെക്രട്ടറി കെ.സി എം അബ്ദുൽ ഷാഹിം, മുൻ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ബിജീഷ് കട്ടകളത്തിൽ, പെരുമണ്ണ ഗ്രാമ പഞ്ചായത്ത് മെമ്പർ കെ പി രാജൻ തുടങ്ങിയവർ സംസാരിച്ചു.
മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് മുസാഫിർ അധ്യക്ഷത വഹിച്ചു.