റോഡിലെ കുഴിയിൽ നട്ട വാഴ കുലച്ചു
കെട്ടാങ്ങൽ: മലയമ്മ-ഓമശ്ശേരി റോഡിൽ അപകട സാധ്യത കണക്കിലെടുത്ത് അപയസൂചനയായി നട്ടവാഴയാണ് കുച്ചത്.നിരവധി വാഹനങ്ങളും, വിദ്യാർത്ഥികൾ കാൽനടയാത്രയും നടത്തുന്ന മലയമ്മ എ.യൂ.പി.സ്കൂളിനും, ജുമുഅ മസ്ജിദിനും ഇടയിലുള്ള മങ്ങാട്ടുകുളങ്ങര ക്ഷേത്രത്തിന്റെ തൊട്ടടുത്തുള്ള ഓവ് പാലത്തിൽ മാസങ്ങൾക്ക് മുമ്പ് വലിയ ഗർത്തം രൂപപ്പെട്ടിരുന്നത്. കാലപ്പഴക്കം കാരണം പാലത്തിനോട് ചേർന്നുള്ള മതിൽക്കെട്ടിൽ വിള്ളൽ സംഭവിച്ചതിനാലാണ് റോഡിൽ ഗർത്തം രൂപപ്പെട്ടതിനാൽ ആളുകൾ കുഴിയിൽ വീഴാതിരിക്കാൻ അപയസൂചയായി മാസങ്ങൾക്ക് മുൻപ് യു.ഡി.എഫ് പ്രവർത്തകർ നട്ട വാഴ യാണ് കുലച്ചത്.ഈ റോഡിന്റെ പതിനൊന്നു തവണകളായി പാച്ച് വർക് നടത്തിയതും വിവരാവകാശ രേഖകൾ തെളിയിക്കുന്നതാണ്.നിലവിൽ ഈ റോഡിൽ പലയിടത്തും ഇതേരീതിയിലുള്ള ഗർത്തങ്ങൾ രൂപപ്പെട്ട് വന്നിട്ടുണ്ട്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി നിരവധിയായ സമരങ്ങൾ യൂത്ത്‌ലീഗ്, യൂത്ത്കോൺഗ്രസ്,മറ്റു സംഘടനകളുടെ നേതൃത്വത്തിലും മലയമ്മ കമാന്റേയ്സ് ക്ലബിന്റെ നേതൃത്വത്തിൽ കുന്ദമംഗലം എംഎൽഎ പി.ടി.എ റഹീമിനും, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനും നിവേദനവും പരാതികളും നൽകിയിരുന്നു. അടുത്ത ദിവസം തന്നെ കുഴിയിൽ കുലച്ച വാഴ വെട്ടി പിഡബ്ല്യുഡി ഓഫീസിൽ കാണിക്ക വെക്കാൻ കൊണ്ട് പോയി നൽകുമെന്ന് മലയമ്മ യൂണിറ്റ് യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു