സ്‌മൃതി @ 75 എൻ.എസ്.എസ്. സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു
കോഴിക്കോട്:
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിൽ സ്‌മൃതി @ 75 എൻ.എസ്.എസ്. സപ്തദിന സഹവാസ ക്യാംപിനു തുടക്കമായി. 2022 ആഗസ്ത് 12 മുതൽ 18 വരെയാണ് ക്യാമ്പ് നടക്കുന്നത്. സാമൂഹ്യ സേവനത്തിലൂടെ വ്യകതിത്വ വികസനം എന്ന ലക്‌ഷ്യം സാക്ഷാൽക്കരിക്കാനുതകുന്ന തരത്തിലുള്ള വിവിധ ക്ളാസുകൾ, സ്‌മൃതി പഥങ്ങളിലൂടെ – അഭിമുഖം, വിമുക്തി - ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ, സജ്ജം - എമർജൻസി റെസ്പോൺസ് കപ്പാസിറ്റി ബിൽഡിങ് , പച്ചക്കറിത്തോട്ട നിർമാണം, സ്വച്‌ഛം അമൃതം - പുഴയോര ശുചീകരണം, അടുത്തറിയാൻ - പാലിയേറ്റീവ് കെയർ പ്രോഗ്രാം , സ്പർശം - എം.വി.ആർ കാൻസർ സെന്റർ സന്ദർശനം, മിതം - ഊർജ്ജ സാക്ഷരതാ പ്രചാരണ പരിപാടി, ഹരിതം - പച്ചക്കറിത്തോട്ടം നിർമാണ പദ്ധതി, സ്‌കൂൾ ക്യാംപസ് സൗന്ദര്യവൽക്കരണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളാണ് ഈ ക്യാംപിൽ നടപ്പിൽ വരുത്തുന്നത്.
ദേശീയ അന്തർദേശീയ തലത്തിൽ കാലത്തിനനുസരിച്ചുള്ള എൻ.എസ്.ക്യു.എഫ് കോഴ്‌സുകളാണ് ഹയർസെക്കന്ററി വൊക്കേഷണൽ കോഴ്‌സുകളുടെ പ്രത്യേകതയെന്ന് വി.എച്ച്.എസ് ഇ വടകര - കുറ്റിപ്പുറം മേഖല അസിസ്റ്റന്റ് ഡയറക്ടർ എം.ഉബൈദുല്ല ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് പറഞ്ഞു.
നേരത്തെ പ്രിൻസിപ്പാൾ പി.എം ശ്രീദേവി പതാക ഉയർത്തി ക്യാംപിനു ആരംഭം കുറിച്ചു. വിളമ്പര ജാഥ മാനേജ്‌മെന്റ് കമ്മിറ്റി മെമ്പർ ശ്രീ എം. ഗഫൂർ ഫ്‌ളാഗ്ഓഫ് ചെയ്തു.
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി തസ്‌നീം റഹ്‌മാൻ പ്രോജക്ട് അവതരിപ്പിച്ചു. മുൻ പ്രോഗ്രാം ഓഫീസർ മിനി.എ, മാനേജിംഗ് കമ്മിറ്റി മെമ്പർമാരായ സി.പി മാമുക്കോയ, എം. അബ്ദുൽ ഗഫൂർ, സ്റ്റാഫ് സെക്രട്ടറി ലത പി.സി, പി.ടി.എ എക്സിക്യു്റ്റിവ് മെമ്പർ അസ്‌കറാലി, എം.പി.ടി.എ പ്രതിനിധി കെ. ഫാത്തിമ, മുൻ പി.ടി.എ പ്രസിഡന്റ് മുഹമ്മദ് മുസ്തഫ , കെ.എം.എസ് റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ എം. പി കോയട്ടി എന്നിവർ ആശംസകൾ നേർന്നു.