രക്തദാന ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസും നടത്തി.
കട്ടാങ്ങൽ :
ചൂലൂർ സി എച്ച് സെൻററിന്റെയും എംവിആർ ക്യാൻസർ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ "രക്തദാനം ഹൃദയസമ്മാനം" എന്ന പ്രമേയവുമായി രക്തദാന ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും നടത്തി. എം വി ആർ ക്യാൻസർ ഹോസ്പിറ്റലിലെ റേഡിയേഷൻ ഓംഗോളജി വകുപ്പ് മേധാവി ഡോ: ദിനേശ് മാക്കുനി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രക്തദാനത്തിലൂടെ ജീവൻ ദാനം ചെയ്യുന്ന ഏറ്റവും അമൂല്യമായ ഒരു പ്രക്രിയയാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സി എച്ച് സെൻറർ ജനറൽ സെക്രട്ടറി കെ എ ഖാദർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ മേധാവി ഡോ: എ അസ്മ മുഖ്യാതിഥിയായി. ഡോ: നിറ്റിൻ ഹെൻട്രി, ഡോ: ബിൻഷാന ഡോ: രഞ്ജു എന്നിവർ ആരോഗ്യ ക്ലാസ്സിന് നേതൃത്വം നൽകി.അഡ്വ: മാധവൻ നമ്പൂതിരി വിശ്വൻ വെള്ളലശ്ശേരി, ഖാലിദ് കിളിമുണ്ട, ടി. അബ്ദുറഹ്മാൻ ഹാജി, പി പി മൊയ്തീൻ ഹാജി, എൻ പി ഹംസ മാസ്റ്റർ, പി പി അബ്ദുറഹിമാൻ, കെ പി യു അലി, എം പി അഹമ്മദ്, കെ.ആലി ഹസ്സൻ, എ പി സഫിയ, ടി കെ സീനത്ത്, മുംതാസ് ഹമീദ്, പി നുസ്രത്ത്, മുനീറത്ത് ടീച്ചർ, ഇ സി ബഷീർ മാസ്റ്റർ, എൻ പി ഹമീദ് മാസ്റ്റർ, ഇ പി അസീസ്, സി ബി ശ്രീധരൻ, പി ടി എ റഹ്മാൻ, പി കെ ഹക്കീം മാസ്റ്റർ, സിറാജ് ഈസ്റ്റ് മലയമ്മ, റഈസുദ്ധീൻ താത്തൂർ, ഫാസിൽ കളൻതോട്, റഊഫ് മലയമ്മ, സലാം കല്ലായി, യാസീൻ പി എച്ച് ഈ ഡി,