സിഗ്സാഗ് സ്വകയർ നാടിന് സമർപ്പിച്ചു.
മാവൂർ കൽപ്പള്ളിയിൽ സിഗ്‌സാഗ് കലാകായിക വേദി നിർമ്മിച്ച സിഗ്സാഗ് സ്വകയർ നാടിന് സമർപ്പിച്ചു.
നാട്ടുകാരുടെ പ്രിയപ്പെട്ട കൂട്ടുകാരൻ കെ.എം.ഷഹർ ബാസാണ് പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ ഉൽഘാടന കർമ്മം നിർവ്വഹിച്ചത്.ചടങ്ങിൽ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.രഞ്ജിത്ത് ഉപഹാരങ്ങൾ നൽകി.
ക്ലബ്ബ് പ്രസിഡണ്ട് ടി.എം അൻസാർ ദേശീയ പതാക ഉയർത്തി. സെക്രട്ടറി കെ.ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ കെ.ഉണ്ണികൃഷ്ണൻ, രജിത നെടുങ്കണ്ടത്തിൽ, ക്ലബ്ബ് ഭാരവാഹികളായ കെ അനിൽകുമാർ, ഷരീഫ് യു.കെ എന്നിവർ പ്രസംഗിച്ചു. സ്ക്വയറിൻ്റെ നിർമ്മാണത്തിൽ മുഖ്യ പങ്ക് വഹിച്ച സി.പി.മധു, കെ.പി വിജയകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പുത്തോട്ടത്തിൽ സായിദ് സ്വാഗതവും മധു സി.പി നന്ദിയും പറഞ്ഞു.