പെരുമണ്ണ ഗ്രാമ പഞ്ചായത്തിൽ ലോൺ ലൈസൻസ് സബ്‌സിഡി മേള നടത്തി
പെരുമണ്ണ : കേരള സർക്കാരിന്റെ ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന പദ്ധതിയുടെ ഭാഗമായി പെരുമണ്ണ ഗ്രാമപഞ്ചായത്തിന്റെയും വ്യവസായ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ 19/08/2022 വെള്ളിയാഴ്ച ,10 മണിക്ക് സംരംഭക ലോൺ, ലൈസൻസ്, സബ്‌സിഡി മേള പഞ്ചായത്ത് പ്രസിഡൻ്റ് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ഉഷ അധ്യക്ഷതയും പഞ്ചായത്ത് സെക്രട്ടറി രാധിക എൻ ആർ സ്വാഗതവും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രേമദാസൻ കെ, ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം എ പ്രതീഷ്, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ കാമ്പുറത്ത് ആശംസയും പറഞ്ഞു. SBI പെരുമണ്ണ മാനേജർ കാർത്തിക് ബാങ്ക് സ്കീമുകൾ, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ കസ്റ്റമർ റിലേഷൻഷിപ്പ് മാനേജർ ജയദാസ്, ഷമീർ ഖാൻ വിവിധ വ്യവസായ സ്കീമുകൾ വിശദീകരിച്ചു. കുന്നമംഗലം വ്യവസായ വികസന ഓഫീസർ വിപിൻ ദാസ് ക്ലാസ് എടുത്തു. പഞ്ചായത്ത് മെമ്പർമാരായ നാസില ഇ , സുധീഷ് കൊളായി , സക്കീന കുഴിപ്പളി , സമീറ വടക്കേ പറമ്പിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു വ്യവസായ വകുപ്പ് ഇന്റേൺ ആഷിക്ക് നിസിം നന്ദിയും പറഞ്ഞു. സാങ്ക്ഷൻ ആയ MSME ലോൺ, K- Swift രെജിസ്ട്രേഷൻ, ഉദ്യം രജിസ്ട്രേഷൻ എന്നിവ മേളയിൽ വെച്ച് വിതരണം ചെയ്തു.PMEGP പദ്ധതിക്കുള്ള അപേക്ഷ സ്വീകരിച്ചു, തുടർന്നു നടന്ന ഇന്ററക്റ്റീവ് സെഷനിൽ സംരംഭക തല്പരർ ബാങ്ക് മാനേജർമാരുമായും വ്യവസായവകുപ്പ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. തത്സമയ ഉദ്യം രെജിസ്ട്രേഷൻ, FSSAI രെജിസ്ട്രേഷൻ ചെയ്തു നൽകി.