Peruvayal News

Peruvayal News

പെരുവയൽ ഗ്രാമപഞ്ചായത്തിലെ മാടത്തുംകടവ് കുളിക്കടവ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.

മാടത്തുംകടവ് കുളിക്കടവ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു 

പെരുവയൽ ഗ്രാമപഞ്ചായത്തിലെ മാടത്തുംകടവ് കുളിക്കടവ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച മൂന്ന് ലക്ഷം രൂപ വിനിയോഗിച്ചാണ് കുളിക്കടവ് നവീകരിച്ച് ജനങ്ങൾക്കായി തുറന്നുകൊടുത്തത്. 
പൊതുജനങ്ങൾ കുളിക്കാനും അലക്കാനും വർഷങ്ങളായി ഉപയോഗിച്ചുവന്ന മാടത്തുംകടവ് കുളിക്കടവ് ഏറെക്കാലമായി കരയിടിഞ്ഞ് നാശോന്മുഖമായ അവസ്ഥയിലായിരുന്നു. വീതി കുറഞ്ഞതും കാട് വളർന്നു വഴിനടക്കാൻ സാധിക്കാത്ത അവസ്ഥയിലുമായിരുന്ന കടവിലേക്കുള്ള ഇടവഴി ഇരുവശങ്ങളിലുമുള്ള സ്ഥലമുടമകളായ മാടത്തിൽ മോഹനൻ, ശ്രീരാജ് പാടേരി എന്നിവർ സൗജന്യമായി വിട്ടു നൽകിയ ഭൂമി ഉപയോഗിച്ച് പദ്ധതിയുടെ ഭാഗമായി വീതികൂട്ടി നവീകരിക്കുകയും ചെയ്തിട്ടുണ്ട്. 

ജില്ലാ പഞ്ചായത്ത് മെമ്പർ സുധ കമ്പളത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.പി മാധവൻ, ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ ടി.എം ചന്ദ്രശേഖരൻ, കെ കൃഷ്ണൻകുട്ടി, എം.എം പ്രസാദ്, ടി.പി ശ്രീധരൻ, വി.കെ വിപിൻ സംസാരിച്ചു.
കുളിക്കടവ് നിർമ്മാണ കമ്മിറ്റി കൺവീനർ ടി മധുസൂധനൻ സ്വാഗതവും ചെയർമാൻ എം സുധീഷ്കുമാർ നന്ദിയും പറഞ്ഞു
Don't Miss
© all rights reserved and made with by pkv24live