ഈസ്റ്റ് മലയമ്മ സൗഹൃദ കൂട്ടായ്‌മ്മ പ്രഥമ കമ്മിറ്റി നിലവിൽ വന്നു
ലക്ഷ്യം നാടിന്റെ സമഗ്ര മുന്നേറ്റം
കട്ടാങ്ങൽ: ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഈസ്റ്റ് മലയമ്മ പ്രദേശത്തെ ജനങ്ങളുടെ ഐക്യംവും ക്ഷേമവും ലക്ഷ്യമിട്ട് തുടക്കം കുറിച്ച ഈസ്റ്റ് മലയമ്മ സൗഹൃദ കൂട്ടായ്മ കമ്മിറ്റിക്ക് രൂപം നൽകി.
നാടിന്റെ സൗഹാർദ്ദ അന്തരീക്ഷം ഊട്ടിയുറപ്പിക്കുന്നതിൽ കഴിഞ്ഞ രണ്ട് വർഷത്തിലധികമായി വിലമതിക്കാനാവാത്ത ഇടപെടലുകൾ നടത്തി പോരാൻ ഈ കൂട്ടായ്മക്ക് കഴിഞ്ഞു എന്നതാണ് പുതിയ കമ്മിറ്റിക്ക് രൂപം നൽകാൻ നാട്ടുകാർക്ക് പ്രേരണയായത്.
ടി.പി സഫർ നാസിന്റെ വീട്ടിൽ വിളിച്ച് ചേർത്ത ജനറൽ ബോഡിയിൽ ചർച്ച ചെയ്ത് അവതരിപ്പിച്ച കമ്മിറ്റി പാനൽ യോഗം ഐക്യഖണ്ഡേന അംഗീകരിച്ചതോടെയാണ് നാടിന്റെ സമഗ്ര മേഘലകളിലും വലിയ മുന്നേറ്റങ്ങൾ ലക്ഷ്യമിട്ട് പ്രഥമ കമ്മിറ്റി നിലവിൽ വന്നത്.
നാടിന്റെ വികസന മുന്നേറ്റത്തിന് നേതൃപരമായ പങ്കുവവഹിക്കാൻ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് എല്ലാ വിധ സഹായങ്ങളും വാക്ധാനം ചെയ്യുന്നതായി വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി അധ്യക്ഷ ഭാഷണത്തിൽ അറിയിച്ചു.
വിവേചനമോ വേർ തിരിവുകളോ കാണിക്കാതെ നാടിന്റെ മഹത്തായ പാരമ്പര്യവും നന്മയും സംരക്ഷിച്ചു മാതൃക തീർക്കാൻ കൂട്ടായ്മയുടെ പരിശ്രമങ്ങൾക്ക് സാധിക്കും എന്ന്
ഉദ്ഘടാന കർമ്മം നിർവഹിച്ചു കൊണ്ട് മലയമ്മ AUP സ്കൂൾ മുൻ പ്രധാന അധ്യാപകനായ ഈസ്റ്റ് മലയമ്മ മഹല്ല് പ്രസിഡന്റ് എൻ.പി ഹംസ മാസ്റ്റർ അഭിപ്രായപ്പെട്ടു.
വിവിധ ലക്ഷ്യങ്ങൾ മുൻ നിർത്തി വിവേചനപരമായ വേർതിരിവുകൾ കാണിച്ച് നാടിന്റെ ഐക്യവും സാമൂഹിക അന്തരീക്ഷവും തകർക്കാൻ ശ്രമിക്കുന്ന വിധ്വംസക ശക്തികൾക്കെതിരെ നാടിന്റെ താകീതാവുകയാണ് കൂട്ടായ്മ്മയുടെ പ്രധാന ഉദ്ദേശം എന്ന് യോഗം വിലയിരുത്തി.
അമീർ കൊന്നോട്ടിൽ,
കെ.വി ഷമീർ മാസ്റ്റർ,
സിറാജ് മാസ്റ്റർ ഈസ്റ്റ് മലയമ്മ തുടങ്ങിയവർ പാനൽ നടപടികൾ നിയന്ത്രിച്ചു.
നാടിന്റെ കലാ-സാംസ്കാരിക കായിക-വിദ്യാഭ്യാസ മേഖലകൾക്ക് ഊന്നൽ നൽകി കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ ഭാവി തലമുറയെ സജ്ജമാക്കുന്നതോടൊപ്പം നാടിന് താങ്ങായി വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരെ ഉൾപ്പെടുത്തി പ്രവാസി വിങ്ങിനും,ആതുര സേവന രംഗത്ത് പുത്തൻ കാൽവെപ്പായി സന്നദ്ധ സേന പ്രവർത്തനവും ആരംഭിക്കും എന്ന് പുതിയ കമ്മിറ്റിക്ക് വേണ്ടി യോഗത്തെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് ശരീഫ് മലയമ്മ അറിയിച്ചു. ഹനീഫ പൂലോട്ട് സ്വാഗതവും VK അശോകൻ നന്ദിയും പറഞ്ഞു.
നിലവിൽ വന്ന കമ്മിറ്റി
ശരീഫ് മലയമ്മ (പ്രസിഡന്റ്)
അബ്ദുള്ള EM (വൈ.പ്രസി)
സുബൈർ കല്ലിടുംബിൽ(വൈ.പ്രസി)
സലീം പുൽപറമ്പിൽ (വൈ.പ്രസി)
ഫസൽ പൂലോട്ട്(വൈ.പ്രസി)
ഇബ്രാഹിം VK (വൈ.പ്രസി)
മുസ്തഫ പീടികക്കണ്ടി (ജ.സെക്രട്ടറി)
സുകുമാരൻ (ജോ.സെക്ര)
VK അശോകൻ (ജോ.സെക്ര)
KT അസീസ് (ജോ.സെക്ര)
TP സഫർനാസ് (ജോ.സെക്ര)
ഷമീർ കുടുക്കിൽ (ജോ.സെക്ര)
ഇസ്മായിൽ P.K(ട്രഷറർ)
സന്നദ്ധ സേന
മൻസൂർ KT (ചെയർമാൻ)
സാദിഖലി പീടികക്കണ്ടി(കൺവീനർ)