മാവൂർ: സ്വാതന്ത്യദിനാഘോഷത്തിൻ്റെ ഭാഗമായി ജവഹർ ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ സ്നേഹാദരം 22 പരിപാടിക്ക് തുടക്കമായി.
പാറമ്മൽ അങ്ങാടിയും പരിസരവും ക്ലബ്ബ് ഭാരവാഹികളും മെമ്പർമാരും ചേർന്ന് ശുചീകരിച്ചു.വാർഡ് മെമ്പർ എം.പി അബ്ദുൽ കരീം ശുചീകരണ പരിപാടി ഉൽഘാടനം ചെയ്തു.വൈകിട്ട് 4 മണിക്ക് എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരവും ജവഹർ ഡേ ബോർഡിംഗ് സ്കൂളുകളിലെ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടക്കും. പരിപാടി പി.ടി.എ റഹീം എം.എൽ.എ ഉൽഘാടനം ചെയ്യും . ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. രഞ്ജിത്ത്, വൈസ് പ്രസിഡണ്ട് ജയശ്രീ ദിവ്യ പ്രകാശ്, ജില്ലാ പഞ്ചായത്ത് മെമ്പർ സുധ കമ്പളത്ത്, മാവൂർ സബ് ഇൻസ്പെക്ടർ രേഷ്മ, പഞ്ചായത്ത് അംഗങ്ങളായ എം.പി അബ്ദുൽ കരീം, കെ.ഉണ്ണിക്കൃഷ്ണൻ, ഗീതാമണി തുടങ്ങിയവർ പങ്കെടുക്കും. ഡേ ബോർഡിംഗ് സ്കൂളിലെ കുട്ടികൾക്കുള്ള ജഴ്സിയുടെ പ്രകാശനം റോയൽ മുസ്ഥഫ നിർവഹിക്കും.കെ.ടി.അഹമ്മദ് കുട്ടി ഏറ്റുവാങ്ങും. നാളെ സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്തലും കലാകായിക പരിപാടികളും നടക്കും.