Peruvayal News

Peruvayal News

ഹിമായത്തിലെ പ്ലസ് ടു വിദ്യാർത്ഥികൾക്കായി സെമിനാർ സംഘടിപ്പിച്ചു.

കോഴിക്കോട് ഹിമയത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിൽ വിഷൻ 2030 യുടെ ഭാഗമായി ആരംഭിച്ച പദ്ധതിയാണ് റൈസ് റെഡി.  
ഈ പദ്ധതിയിൽ രൂപീകരിച്ച സിവിൽ സർവീസ് അക്കാദമി യുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ എൻ എസ് എസ്‌ യുണിറ്റിന്റെയും കരിയർ ക്ലബ്ബിന്റെയും സഹകരണത്തോടെ പ്ലസ്ടു വിദ്യാർത്ഥികൾക്കായി സെമിനാർ സംഘടിപ്പിച്ചു. 


സെമിനാറിൽ മേഘാലയ സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറിയായ ഡോക്ടർ ഷക്കീൽ അഹമ്മദ് ഐ എ എസ് വിഷയാവതരണം നടത്തി. സ്കൂൾ മാനേജർ പി കെ വി അബ്ദുൽ അസീസ് അധ്യക്ഷനായ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് എസ്‌ പി സലിം, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ്‌ അബ്ദുൽ സലാം പി കെ,ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ എ കെ അഷ്‌റഫ്‌, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സർഷാർ അലി, അബ്ദുൽ ഖാദർ കെ കാക്കാട്ട് എന്നിവർ സംബന്ധിച്ചു.   പ്രിൻസിപ്പൽ ടി പി മുഹമ്മദ് ബഷീർ സ്വാഗതവും ആയിഷ സിദ്ര നന്ദിയും പറഞ്ഞു.

Don't Miss
© all rights reserved and made with by pkv24live