Peruvayal News

Peruvayal News

സാമൂഹിക് ജാഗരൺ ജാഥക്ക് സ്വീകരണം നൽകി:

സാമൂഹിക് ജാഗരൺ ജാഥക്ക് സ്വീകരണം നൽകി: 
ചരിത്രം തിരുത്തി എഴുതരുത്. ഇന്ത്യൻ സ്വതന്ത്ര്യ സമരത്തിൽ വർഗ്ഗീയ വാദികൾക്ക് ഒരു പങ്കുമില്ലെന്ന മുദ്രാവാക്യവുമായി ആഗസ്റ്റ് 14 ന് കോഴിക്കോട് മുതലക്കുളത്ത് തൊഴിലാളി, കർഷക, കർഷക തൊഴിലാളി യൂണിയനുകൾ സംയുക്തമായി നടത്തുന്ന സാമൂഹിക് ജാഗരൺ സംഗമത്തിൻ്റെ പ്രചരണാർത്ഥം പെരുവയൽ പഞ്ചായത്തിലെ പ്രചരണ ജാഥ വെള്ളിപറമ്പിൽ നിന്നാരംഭിച്ച് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷംപെരുവയലിൽ സമാപിച്ചു. ജാഥ വെള്ളിപറമ്പിൽ KSKTU ഏരിയ സെക്രട്ടറി കെ.എം.ഗണേശൻ ഉൽഘാടനം ചെയ്തു.സമാപന പൊതുയോഗം CITU ജില്ലാ വൈസ് പ്രസിഡണ്ട് എം.ധർമ്മജൻ ഉൽഘാടനം ചെയ്തു.G .T.സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ എം.എം പ്രസാദ്, എം.വേണു, എ.സി അജയ് ,എ.മണിവർണ്ണൻ എന്നിവർ സംസാരിച്ചു.ഇ.ദേവദാസൻ സ്വാഗതവും, കെ പി ഭാസ്കരൻ നന്ദിയും പറഞ്ഞു
Don't Miss
© all rights reserved and made with by pkv24live