റോഡിലെ വെള്ളക്കെട്ട്; പൊറുതിമുട്ടി ജനങ്ങളും, വ്യാപാരികളും.
കൊടിയത്തൂർ അങ്ങാടിയിൽ റോഡിൻറെ അശാസ്ത്രീയ പണി മൂലം റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുന്നു. മണാശ്ശേരി നിന്നും കവിലട വരെയുള്ള റോഡിൻറെ പണി തുടങ്ങിയതിനുശേഷമാണ് ഇത്തരത്തിൽ വെള്ളക്കെട്ട് രൂപപ്പെടാൻ തുടങ്ങിയത്. വളരെ മന്ദഗതിയിലാണ് റോഡ് പണി നടക്കുന്നതും ഇതുമൂലം കാൽനടയാത്രക്കാർക്കും വ്യാപാരികളും ഏറെ പ്രയാസപ്പെടുകയാണ്. മഴ തിമിർത്തു പെയ്യുമ്പോഴും അങ്ങാടിയിൽ നടക്കുന്ന റോഡ് പണി മന്ദഗതിയിൽ നീങ്ങുന്നതിന് എതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റ് യോഗത്തിൽ പ്രതിഷേധം ഉയർന്നു. യോഗത്തിൽ കെ. വി. വി. ഇ. എസ്. കൊടിയത്തൂർ യൂണിറ്റ് സെക്രട്ടറി അനീഫ വി. കെ. സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി അധ്യക്ഷൻ ആയിരുന്നു. ഗഫൂർ കെ. കെ. സി., എച്ച് എസ് ടി അബ്ദുറഹിമാൻ, അബ്ദുസമദ് കണ്ണാട്ടിൽ, യൂത്ത് വിങ് സെക്രട്ടറി അബ്ദുൽ ബാസിത് പി. , ഉബൈദ്, തുടങ്ങിയവർ സംബന്ധിച്ചു. യൂത്ത് വിങ് പ്രസിഡണ്ട് ഫൈസൽ പി. പി. നന്ദിയും പറഞ്ഞു.