മാവൂർ: ഗ്രാമ പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി പഞ്ചാബില്‍ വെച്ച് നടക്കുന്ന രണ്ട് ദിവസത്തെ ദേശീയ ശില്‍പശാലയില്‍ പങ്കെടുക്കുന്നതിന് മാവൂര്‍ ഗ്രാമപഞ്ചായത്തിനേയും തിരഞ്ഞെടുത്തു. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവൽക്കരണം എന്ന വിശയത്തെ അടിസ്ഥാനമാക്കി പഞ്ചാബിലെ ചണ്ടീഗഡില്‍ വെച്ച് ഈ മാസം 22, 23 ന് നടക്കുന്ന ശില്‍പശാലയില്‍ പങ്കെടുക്കുന്നതിനാണ്
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് ക്ഷണം ലഭിച്ചത്.
ഗ്രാമപഞ്ചായത്തിന്റെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളിലെ പ്രധാനപ്പെട്ട 14 മേഖലകളിലെ മികവുറ്റ പ്രവര്‍ത്തനത്തിനാണ് മാവൂര്‍ ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തത്. ഇത് സംബന്ധിച്ച് ആവശ്യമായ വിവരങ്ങള്‍ വീഡിയോ രൂപത്തില്‍ ഗ്രാമപഞ്ചായത്തിനോട് നേരത്തെ തന്നെ സമര്‍പ്പിക്കാന്‍ കില ആവശ്യപ്പെട്ടിരുന്നു. ആയതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നിന്ന് തിരഞ്ഞെടുത്ത മികച്ച പത്ത് പഞ്ചായത്തുകള്‍ക്കാണ് അവസരം ലഭിച്ചത്. ഗ്രാമ പഞ്ചായത്തിന്റെ കൃത്യമായ കാഴ്ച്ചപ്പാടോടെയുള്ള വികസന പ്രവര്‍ത്തനമാണ് ഈ ഒരു അംഗീകാരത്തിന് കാരണമായതെന്ന് പ്രസിഡണ്ട് ടി രഞ്ജിത്ത് അഭിപ്രായപ്പെട്ടു. ഭരണസമിതിയുടേയും മുന്‍ ഭരണ സമിതികളുടേയും, ജീവനക്കാരുടേയും ആത്മാര്‍ത്ഥമായി പ്രവര്‍ത്തനവും, മാവൂരിലെ നല്ലവരായ പൊതു ജനങ്ങളുടെ പിന്തുണയുമാണ് ഇതിന് മുതല്‍കൂട്ടായത് എന്നും പ്രസിഡണ്ട് കൂട്ടി ചേര്‍ത്തു.