ബേൺ സർവ്വകലാശാലയിൽ പി എച്ച് ഡി പ്രവേശനം നേടിയ
ആയിഷ മർവ്വയെ ആദരിച്ചു
മാവൂർ:
സ്വിറ്റ്സർലൻഡിലെ ലോക പ്രശസ്തമായ ബേൺ സർവ്വകലാശാലയിൽ പി എച്ച് ഡി പ്രവേശനം നേടിയ കോഴിക്കോട് നായർകുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥിനി ആയിഷ മർവയെ സ്കൂളിൽ നടന്ന ചടങ്ങിൽ വെച്ച് ആദരിച്ചു . പരിപാടി പിടിഎ റഹീം എംഎൽഎ ഉദ്ഘാടനം ചെയതു. ഈ വർഷം പ്ലസ് വൺ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും പ്രസ്തുത ചടങ്ങിൽ വെച്ച് ആദരിച്ചു.ആയിഷ മർവക്കുള്ള ഉപഹാരം എം എൽ എ പി ടി എ റഹീം സമ്മാനിച്ചുചടങ്ങിൽ പ്രിൻസിപ്പൽ കബീർ പരപ്പൊയിൽ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി എം കെ. നദീറ,ശ്രീ ശിവദാസൻ ബംഗ്ലാവിൽ, ശ്രീമതി ആയിഷ മർവ, ശ്രീമതി റീന മണ്ടിക്കാവിൽ,ശ്രീ ഗിരീഷ്, ശ്രീ.രാധാകൃഷ്ണൻ, പ്രൊഫ. അഹമ്മദ് സാർ, ശ്രീ ഇക്ബാൽ മാസ്റ്റർ , ശ്രീ ബഷീർ മാസ്റ്റർ എന്നിവർ സംസാരിച്ചു.