ഫറോക്ക് പഴയ പാലം അറ്റകുറ്റപ്പണിക്ക് അടച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും പണിപൂർത്തീകരിച്ച് ഗതാഗതത്തിന് തുറന്നു കൊടുക്കാത്തതിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് ഫറോക്ക് മുൻസിപ്പൽ കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു..
പഴയ പാലം അടച്ചിട്ടതിനാൽ ഫറോക്ക് പേട്ട മുതൽ മീഞ്ചന്ത ബൈപ്പാസ് വരെ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്..
ദൈനംദിനം പൊതുജനങ്ങൾ നടുറോട്ടിൽ വലയുന്നു..
തുടർച്ചയായി ഗതാഗത തടസ്സം സംഭവിച്ചിട്ടും പാലത്തിൻറെ പണി അടിയന്തരമായി പൂർത്തീകരിക്കാൻ വേണ്ട യാതൊരു നടപടികളും വകുപ്പുമന്ത്രിയുടെ ഭാഗത്തു നിന്നും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല..
സമീപ ദിവസങ്ങളിൽ കേരളത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് തന്നെ സംഭവിച്ചിട്ടും സ്വന്തം മണ്ഡലത്തിലെ പൊതുജനങ്ങളുടെ പ്രയാസങ്ങൾ പരിഹരിക്കാൻ മന്ത്രി
പി എ മുഹമ്മദ് റിയാസ് തയ്യാറാകുന്നില്ലെന്ന് മുസ്ലിം യൂത്ത് ലീഗ് ആരോപിച്ചു..
അടിയന്തരമായി പണി പൂർത്തീകരിച്ച് പൂർവ്വസ്ഥിതിയിലാക്കി പാലം ഗതാഗത്തിന് തുറന്നുകൊടുക്കാത്ത പക്ഷം തുടർന്നും സമരപരിപാടികളുമായി യൂത്ത് ലീഗ് മുന്നോട്ടുപോകുന്ന നേതാക്കൾ പ്രഖ്യാപിച്ചു...
മുസ്ലിം യൂത്ത് ലീഗ് ദേശീയ നിർവാഹക സമിതി അംഗം അഡ്വ:
കെ എം ഹനീഫ ഉദ്ഘാടനം ചെയ്തു..
മുനിസിപ്പൽ യൂത്ത് ലീഗ് ആക്ടിംഗ് പ്രസിഡണ്ട് ജംഷീദ് ബാബു അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി
കെ പി മുഹമ്മദ് യാസിർ സ്വാഗത പ്രഭാഷണം നടത്തി..
നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് പി വി അൻവർ ഷാഫി, സെക്രട്ടറി ജംഷീദ് കെ ടി, എസ് ടി യു ബേപ്പൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സിദ്ദീഖ് വൈദ്യരങ്ങാടി, മുനിസിപ്പൽ ഭാരവാഹികളായ
കെ മൻസൂർ അലി, ഹസൈൻ ചുങ്കം,
കബീർ കരുവൻതിരുത്തി, അർഷക് കള്ളിതൊടി,
ഷാഹുൽ പാതിരിക്കാട്,
അഹമ്മദ് കോയ കരുവന്തിരുത്തി
എന്നിവർ സംസാരിച്ചു.