മടവൂർ എ യു പി സ്കൂൾ വിന്നേഴ്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.
മടവൂർ : മടവൂർ എ യു പി സ്കൂളിൽ വിന്നേഴ്സ് ക്ലബ് ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലീന സിദ്ദിഖലി നിർവഹിച്ചു.സ്കൂൾ വിദ്യാഭ്യാസത്തിന്‍റെ ആദ്യ വർഷങ്ങളിൽ തന്നെ ചിട്ടയായ പഠനത്തിന്‍റെ പ്രാധാന്യം വിദ്യാർത്ഥികൾ മനസ്സിലാക്കാനും, പ്രത്യേക വിഷയങ്ങളിൽ അവർക്കുള്ള അഭിരുചി കണ്ടെത്തി അത് പ്രാത്സാഹിപ്പിക്കുകയും മത്സര പരീക്ഷകളെഴുതാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുകയാണ് വിന്നേഴ്സ് ക്ലബ്ബ് രൂപീകരിക്കുന്നതിലൂടെ സ്കൂൾ ലക്ഷ്യമിടുന്നത്.