സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ധീൻ, സലഫി സെക്കന്ററി മദ്റസയിലെ എല്ലാ വിദ്യാർത്ഥികൾക്കും ബാഗുകൾ നൽകി.
സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ധീൻ, സലഫി സെക്കന്ററി മദ്റസയിലെ എല്ലാ വിദ്യാർത്ഥികൾക്കും പ്രവാസിയായ ഒരു ഉദാരമനസ്കൻ സംഭാവന ചെയ്ത ബാഗുകൾ നൽകി.
ഖാദിമുൽ ഇസ്‌ലാം സംഘം പ്രസിഡന്റും സലഫി മസ്ജിദ് പ്രസിഡന്റുമായ എം അഹമ്മദ് കുട്ടി മദനി ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സി പി സൈഫുദ്ധീൻ അധ്യക്ഷനായിരുന്നു.കുറുവൻകടവത്ത് മമ്മദ് സാഹിബ് വിദ്യാർത്ഥികൾക്ക് ബാഗുകൾ വിതരണം ചെയ്തു.സദർ മുദരിസ് പി അബ്ദുറഹിമാൻ സലഫി, എം പി ടി എ ചെയർ പേഴ്സൺ ഇ ഷെറീന ടീച്ചർ, പി ടി എ വൈസ് പ്രസിഡന്റ് എം നബീൽ, എം പി ടി എ വൈസ് ചെയർമാൻ സി പി സാജിദ, ഖാദിമുൽ ഇസ്‌ലാം സംഘം സെക്രട്ടറി പി സി അബ്ദുറഹിമാൻ,പി റഫീഖ് മദനി, എം ഷബീർ,പി ഹബീബുറഹിമാൻ സുല്ലമി, കാരാട്ട് മുഹമ്മദ് മാസ്റ്റർ, നുഹ മറിയം. പി സി എന്നിവർ പങ്കെടുത്തു. ഗുൽഫറാസ് മുഹമ്മദ്,സുബൈദ എ പി, തസ്‌നി ബാനു കെ സി, ഖൈറുന്നിസ കെ, നിഹ്‌ല പി എന്നിവർ നേതൃത്വം നൽകി.