ചർച്ച ക്ലാസ്സ്:
കെ.പി.ഗോവിന്ദൻ കുട്ടി സ്മാരക വായനശാലയും ,ശാസ്ത്ര സാഹിത്യ പരിഷത്ത് ചെറുകുളത്തൂർ യൂണിറ്റും സംയുക്തമായിചർച്ചാ ക്ലാസ്റ്റ് സംഘടിപ്പിച്ചു. ഔഷധവില വർദ്ധന പ്രശ്നങ്ങളും പരിഹാരമാർഗ്ഗവും എന്ന വിഷയം അവതരിപ്പിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് കുന്ദമംഗലം മേഖലാ കമ്മറ്റി അംഗം കെ.കെ.രാജേഷ് സംസാരിച്ചു. ചർച്ചയിൽ പി.ശശിധരൻ ടി.വി.ഗോവിന്ദൻ കുട്ടി, ഓ.കെ.ചന്ദ്രൻ ,സിന്ധു കുരുടത്ത്, കെ.അംശു മതി, സി.ഷാജു എന്നിവർ സംസാരിച്ചു. പരിഷത്ത് ചെറുകുളത്തൂർ യൂണിറ്റ് സെക്രട്ടറി ഷിജു.സി.കെ.അദ്ധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി സി.ഷാജു സ്വാഗതവും വായനശാല ജോ :സെക്രട്ടറി എം.ടി.രവീന്ദ്രൻ നന്ദിയും പറഞ്ഞു.