മാലിന്യ നിർമ്മാർജ്ജന രംഗത്ത് പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയ്ക്ക് പുരസ്കാരം
പെരുമണ്ണ ഗ്രാമപഞ്ചായത്ത് പരിധിക്ക് അകത്തുനിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് ക്ളിൻ കേരള കമ്പനിക്ക് കൈമാറിയ പ്രവർത്തനത്തിന് പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയ്ക്ക് തുറമുഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പുരസ്കാരം നൽകി ആദരിച്ചു ജില്ലാതല ഹരിത കർമ്മ സേന സംഗമത്തിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാജി പുത്തലത്ത് .ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ പ്രതീഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ ആർ രാധിക,ഹരിത കർമ്മ സേന കൺസോർഷ്യം പ്രസിഡണ്ട് സാബിറ തുടങ്ങിയവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി