കനത്ത സുരക്ഷയിൽ ഡെൻസിയുടെ മൃതദേഹം പുറത്തെടുത്തു.
ചാലക്കുടി രണ്ട് വർഷം മുൻപ് അബുദാബിയിൽ കൊല്ലപ്പെട്ട നോർത്ത് ചാലക്കുടി വാളിയേക്കൽ ഡെൻസി ആന്റണിയുടെ മൃദേഹാവശിഷ്ടം കുഴിമാടത്തിൽ നിന്നു പുറത്തെടുത്തു വീണ്ടും പോസ്റ്റ് മോർട്ടം നടത്തി നാട്ടുവൈദ്യൻ ഷാബാ ഷരിഫിനെ വധിച്ച കേസിലെ മുഖ്യ സുത്ര ധാരൻ ഷൈ ബീൻ അഷ്റഫ് ആ സുത്രണം ചെയ്തു നടപ്പാക്കിയതാണു ഡെൻ സി യുടെ മരണം എന്നു തെളിഞ്ഞതോടെയാണു റീ പോസ്റ്റ് മോർട്ടം നടത്തിയത് കനത്ത സുരക്ഷയിൽ നോർത്ത് ചാലക്കുടി സെന്റ് ജോസഫ്സ് പള്ളിയിലെ കുഴിമാടം തുറന്നു റീ പോസ്റ്റ്മോർട്ടം നടത്തി യ ശേഷം വൈകിട്ട് നാലേകാലോടെ മൃതദേഹാവശിഷ്ട്ടങ്ങൾ തിരികെ സെമിത്തേരിലെത്തിച്ചു കുഴിമാടത്തിൽ വീണ്ടും സംസ്കരിച്ചു അബുദാബി ഇരട്ടക്കൊലക്കേസ് അന്വേഷിക്കുന്ന നില ബുർ.ഡിവൈഎസ്പി സാജു കെ. ഏബ്രഹാം . ഇൻസ്പെക്ടർ ടി.വിഷ്ണു എന്നിവരുടെ നേതൃത്യത്തിലുള്ള സംഘത്തിന്റെ സാന്നി ധ്യത്തിൽ രാവിലെ ഒൻപതോടെ നടപടി തുടങ്ങി ചാലക്കുടി തഹസിൽദാർ ഇൻക്യ സ്റ്റ് നടത്തി. മൃതദേഹം. എംബാം ചെയ്തിരുന്നതിനാൽ ശരിര ഭാഗങ്ങൾ മുഴുവനായി അഴുകിയിരുന്നില്ല. രാവിലെ 11.15 ന് അസ്ഥി കുട്ടം അടക്കം മൃതദേഹാവശിഷ്ടങ്ങൾ പുർണാമായി പുറത്തെടുത്തു. തൃശുർ ഗവ. മെഡിക്കൽ കോളജിലെ ഫൊറൻസി ക് വിഭാഗം മധാവി ഡോ.എ കെ. ഉന്മേഷിന്റെ നേതൃത്യത്തിൽ പ്രാഥമിക പരിശോധന നടത്തി . 12. മണിയോടെ മെഡിക്കൽ കോളജ് ആശുപത്രി യിലേക്കു മാറ്റി . ശാസ്തീ യ തെളിവുകൾ ശേഖരിക്കാൻ ശരിര ഭാഗങ്ങളുടെ സാം പിളുകൾ റീജനൽ ഫൊറൻസിക് ലാബിലേക്കയച്ചു. ഒരു മാസത്തിനകം റിപ്പോർട്ട് ലഭിക്കും ഡെൻസിയുടെ അമ്മ റോസിലി . മകൻ അർണോൾഡ് എന്നി വരും മറ്റു കുടുംബാംഗങ്ങളും പള്ളിയിൽ എത്തിയിരുന്നു. സെന്റെ ജൊസഫ് . പള്ളി . വികാരി ഫാ.ജോൺസൺ തറയാലിന്റെ അനുമതിയും . അമ്മ റോസിലിയുടെ സമ്മത പത്രവും വാങ്ങിയ ശേഷമാണു മഠത്തിൽ അബ്ദുൽ അസിസ് കുഴിമാടം തുറന്നത്. ഡെൻസി ക്കൊപ്പം അബുദാബിയിൽ കൊല്ലപ്പെട്ട ഹാരിസിന്റെ മൃതദേഹവും മഠത്തിൽ അബ്ദുൽ അസി സാണ് 10 ദിവസം മുൻപു പുറത്തെടുത്തു റിപോസ്റ്റ് മോർട്ടം നടത്താൻ പൊലീസിനെ സഹായിച്ചത് ഇതിന്റെ ഫൊറൻസിക് പരിശോധനാ ഫലവും ലഭ്യമായിട്ടില്ല. കേസിലെ മുഖ്യ പ്രതി ഷൈബിൻ അഷറഫ് റിമാൻഡിൽ കഴിയുകയാണ്. ഫൊറൻസിക് പരിശോധനാ ഫലം ലഭിച്ച ശേഷം പൊലിസ് ഇയാളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം യ്യും