സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ കിരീടം നേടിയ മലപ്പുറം എൻ.എൻ.എം.എച്ച്.എസ് ചേലാമ്പ്ര സ്കൂളിൻ്റെ താരങ്ങളായ മാവൂരിൽ നിന്നും പങ്കെടുത്ത മൂന്ന് താരങ്ങൾക്ക് സിഗ്സാഗ് കൽപ്പള്ളി ഉപഹാരം നൽകി ആദരിച്ചു.
ക്യാപ്റ്റൻ അമൽ പി, അജ്സൽ ടി.എം ,റിസ് വാൻ കെ.ടി എന്നിവർക്കാണ് ജന്മനാടിൻ്റെ ആദരം ലഭിച്ചത്.മലപ്പുറം കോട്ടപ്പടിയിൽ നടന്ന ഫൈനൽ മത്സരത്തിൽ പാലക്കാട് തൃക്കണ്ടിയൂർ പി.ടി.എം എച്ച് എസിനെ ഏകപക്ഷിയമായ രണ്ട് ഗോളുകൾക്കാണവർ പരാജയപ്പെടുത്തിയത്.ജവഹർ പ്രസിഡണ്ട് കെ.ടി.അഹമ്മദ് കുട്ടി, പഞ്ചായത്തംഗങ്ങളായ കെ.ഉണ്ണികൃഷ്ണൻ, എം.പി കരീം എന്നിവർ ഉപഹാരങ്ങൾ നൽകി. അനസ് പി പി അദ്ധ്യക്ഷത വഹിച്ചു.അബ്ദുറഹിമാൻ എം.കെ, അസീസ് കെ.പി ,അൻസാർ ടി.എം എന്നിവർ പ്രസംഗിച്ചു. സായിദ് പുത്തോട്ടത്തിൽ സ്വാഗതവും മധു സി.പി നന്ദിയും പറഞ്ഞു.