ഫറോക്ക് താലൂക്ക് ആശുപത്രിയിൽ മതിയായ പാർക്കിംങ് സൗകര്യമൊരുക്കണമെന്ന് എസ്. ടി. യു
ഫറോക്ക്:
താലൂക്ക് ആശുപത്രിയിൽ മതിയായ പാർക്കിംങ് സൗകര്യമൊരുക്കണമെന്ന് മോട്ടോർ തൊഴിലാളി യൂനിയൻ എസ്. ടി. യു ചന്ത യൂനിറ്റ് ജനറൽ ബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു.തീരെ വീതിയില്ലാത്ത ഈ റോഡിൽ ആശുപത്രിയിൽ വരുന്നവർക്ക് വേണ്ടത്ര പാർക്കിങ്ങ് സൗകര്യം അധികൃതർ ഏർപ്പെടുത്താത്തത് കൊണ്ടാണ് നോ പാർക്കിംങ് ബോഡ് നോക്കുകുത്തിയാക്കി ജനങ്ങൾ വാഹനങ്ങൾ റോഡിൽ നിർത്തി പോകാൻ നിർബന്ധതിതരാകുന്നത്.
ആശുപത്രി പ്രധാന കവാടത്തിൽ വാഹനങ്ങൾ നിർത്തിയിട്ടു പോവുന്നത് മൂലം ആശുപത്രിയിലെത്തുന്ന അവശരായ രോഗികൾക്ക് പ്രയാസം നേരിടുകയും ഇതുമൂലം ഗതാഗത സ്തംഭനം രൂപപ്പെടുകയും ചെയ്യുന്നു.
താലൂക്ക് ആശുപത്രിയുടെ പ്രധാന റോഡിൽ ട്രാഫിക് പൊലീസിനെയോ ഹോം ഗാഡിനെയോ നിയമിച്ചാൽ ഒരു പരിധി വരെ ഇവിടെ ഗതാഗതക്കുരുക്ക് പരിഹരിക്കാനാകും. പൊലീസ് അനുവദിച്ച ഓട്ടോ ബേയിൽ അനധികൃതമായി സ്വകാര്യ വാഹനങ്ങൾ നിർത്തിട്ടു പോകുന്നത് കാരണം ഓട്ടോകൾക്ക് സ്റ്റാൻ്റിൽ കയറാൻ പറ്റാത്തതിനാൽ രോഗികൾ വലയുകയും ഓട്ടോ തൊഴിലാളികളുടെ ഉപജീവന മാർഗ്ഗത്തിന് തടസ്സം നേരിടുകയും ചെയ്യുന്നുവെന്നും യോഗം ചൂണ്ടിക്കാട്ടി.
മുപ്പത്തിയഞ്ച് വർഷം ഓട്ടോ ഡ്രൈവറായി ചന്തയിൽ ജോലി ചെയ്യുന്ന കെ ആലിക്കുട്ടി, ചെറുവണ്ണൂരിൽ തീപിടുത്തമുണ്ടായപ്പോൾ അപകടകരമായി നിന്ന ഇന്ധനം നിറച്ച ട്രൈലർ വാഹനം സാഹസികമായി സുരക്ഷിതമാക്കിയ എസ്. ടി. യു യൂനിറ്റ് പ്രസിഡൻറ് തയ്യിൽ ഷിഹാബ്,
ചന്ത താലൂക്ക് ആശുപത്രി പരിസരത്ത് പരിക്ക് പറ്റി അവശയായ ജൂലി എന്നതെരുവ് നായക്ക് പരിചരണം നൽകിയ സത്യൻ നെല്ലിക്കൽ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു .എസ്. ടി. യു ചന്ത യൂനിറ്റ് പ്രസിഡൻ്റ് തയ്യിൽ ഷിഹാബ് അധ്യക്ഷനായി. എസ്. ടി. യു ബേപ്പൂർ മണ്ഡലം പ്രസിഡൻ്റ് ഷാഫി നല്ലളം ഉദ്ഘാടനം മണ്ഡലം ചെയ്തു.ജനറൽ സെക്രട്ടറി സിദ്ധീഖ് വൈദ്യരങ്ങാടി മുഖ്യ പ്രഭാഷണം നടത്തി. ഫറോക്ക് മുനിസിപ്പൽ കൗൺസിലർമാരായകെ മുഹമ്മദ് കോയ, കെ.വി അശ്റഫ്, താഹിറ മണ്ഡലം ട്രഷറർ സി.വി.എ കബീർ എസ്. ടി. യു മുൻസിപ്പൽ പ്രസിഡൻറ് എൻ.പി. എ റസാഖ്, അബ്ദു റഹ്മാൻ സ്റ്റോൺ സിറ്റി, റഫീഖ് കാപ്പാടൻ, കെ.പി അബ്ദു റഹ്മാൻ സംസാരിച്ചു