Peruvayal News

Peruvayal News

ശിഹാബ് തങ്ങൾ ചാരിറ്റബ്ൾ ട്രസ്റ്റ് ആംബുലൻസ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിച്ചു.


ശിഹാബ് തങ്ങൾ ചാരിറ്റബ്ൾ ട്രസ്റ്റ് ഈസ്റ്റ് മലയമ്മ ആംബുലൻസ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിച്ചു. 

ആംബുലൻസിന്റെ താക്കോൽ മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ എൻ.പി ഹംസ മാസ്റ്റർക്ക് കൈമാറി . ആംബുലൻസിന്റെ രേഖകൾ . തങ്ങൾ വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടിക്കും കൈമാറി. ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം യൂത്ത് ലീഗ് സംസ്ഥാന സിക്രട്ടറി പി.കെ ഫിറോസ് നിർവ്വഹിച്ചു.

 
ചടങ്ങിൽ . സൽമാൻ ദാരിമി പ്രാത്ഥന നിർവ്വഹിച്ചു.സലീം പുൽപറമ്പിൽ സ്വാഗതവും ട്രസ്റ്റ് ചെയർമാൻ മുസ്ഥഫ പി എം . അദ്ധ്യക്ഷതയും വഹിച്ചു.
ചടങ്ങിൽ അബൂബക്കർ ഫൈസി മലയമ്മ .. ബ്ലോക്ക് വൈസ് പ്രസി : മുംതസ് ഹമീദ്. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ.. എം.ഹുസൈൻ , മഹല്ല് സിക്രട്ടറി . ടി പി . അഹമ്മദ് കുട്ടി ., സെക്രട്ടറി .എൻ.പി ഹമീദ് മാസ്റ്റർ, വാർഡ് മെമ്പർമാരായ പി ടി എ . റഹ്മാൻ ., ഹക്കീം മാസ്റ്റർ, ഫസീല സലീം, യൂത്ത് ലീഗ് മണ്ഡലം പ്രസി: കുഞ്ഞിമരക്കാർ മലയന്മ . എന്നിവർ ആശംസകളർപ്പിച്ചു. സിറാജ് മാസ്റ്റർ പീടികക്കണ്ടി. , ഹനീഫ പൂലോട്ട്, മൻസൂർ കെ.ടി. ഫൈസൽ പി.ടി.,വി.കെ. പോക്കർ, തുടങ്ങിയ മുസ്ലിം. ലീഗ് യൂത്ത് ലീഗ് ഭാരവാഹികളും പങ്കെടുത്തു.ആംബുലൻസ് വാങ്ങുന്നതിന് നേത്വത്വം നൽകിയ . സുബൈർ കല്ലിടുമ്പിൽ . ഷമീർ കുടുക്കിൽ . ഷരീഫ് ടി.പി. സക്കീർ വി.കെ .സലീം പുൽ പറമ്പിൽ എന്നിവരെ തങ്ങൾ ആദരിച്ചു. M S F പഞ്ചായത്ത് ഭാരവാഹികളായി തിരഞ്ഞെടുത്ത സിനാൻ പി.പി. സഫ്ഫാൻ .എന്നിവരെയും ആദരിച്ചു. ഷമീർ കുടുക്കിൽ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live