Peruvayal News

Peruvayal News

സംസ്കാര പെരുവയൽ ഓണാഘോഷ പരിപാടികൾ വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു.

സംസ്കാര പെരുവയൽ ഓണാഘോഷ പരിപാടികൾ വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു.


പെരുവയൽ:
പെരുവയലിലെ കലാകായിക സാമൂഹിക സാംസ്കാരിക മേഖലയിൽ പ്രവർത്തിച്ചു പോരുന്ന സംസ്കാര പെരുവയൽ ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ ഇനം മത്സരങ്ങളും കലാപരിപാടികളും നടത്താൻ തീരുമാനിച്ചു. സ്ത്രീകൾക്കും യുവാക്കൾക്കും വിദ്യാർത്ഥികൾക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
പരിപാടിയിൽ പങ്കെടുക്കുന്നതിനായി സപ്തംബർ ഒന്നാം തീയതിക്ക് മുൻപേ പേര് രജിസ്റ്റർ ചെയ്യേണ്ടതായിട്ടുണ്ട്.
കമ്പവലി മത്സരം, മ്യൂസിക് ചെയർ, ചെസ്സ് മത്സരം, കാരംസ് മത്സരം, എന്നിങ്ങനെ വിവിധ പരിപാടികളോട് കൂടിയാണ് ആഘോഷിക്കാൻ തീരുമാനിച്ചിട്ടുള്ളത്.
പെരുവയലിലും മറ്റു സമീപപ്രദേശത്തുള്ളവർക്കും ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിനുമായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
   9995652730
Don't Miss
© all rights reserved and made with by pkv24live