Peruvayal News

Peruvayal News

എം.എൽ.എ ഫണ്ട് പ്രവൃത്തികൾ ത്വരിതപ്പെടുത്താൻ നടപടികളായി

എം.എൽ.എ ഫണ്ട് പ്രവൃത്തികൾ ത്വരിതപ്പെടുത്താൻ നടപടികളായി 

കുന്നമംഗലം നിയോജക മണ്ഡലത്തിലെ വിവിധ പ്രവൃത്തികൾ ത്വരിതഗതിയിൽ പൂർത്തീകരിക്കുന്നതിന് തീരുമാനമായി. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട്, ആസ്തി വികസന ഫണ്ട്, ഫ്ലഡ് പ്രവൃത്തികൾ, തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി തുടങ്ങിയവയുടെ പുരോഗതി വിലയിരുത്തുന്നതിന് പി.ടി.എ റഹീം എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയുണ്ടായത്. 

ഓരോ പദ്ധതിയുടെയും നിർവഹണം സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നേരിട്ട് വിലയിരുത്തൽ നടത്തി നടപടികൾ സ്വീകരിക്കുന്നതിനും ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാവുന്ന പക്ഷം ആയത് ശ്രദ്ധയിൽപ്പെടുത്തുന്നതിനും എം.എൽ.എ നിർദേശം നൽകി. 

പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. കുന്നമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ, ഡെപ്യൂട്ടി കലക്ടർ ഇ അനിതകുമാരി, സീനിയർ ഫിനാൻസ് ഓഫീസർ കെ.പി മനോജൻ, എ.ഡി.സി ജനറൽ എം മിനി, സീനിയർ സൂപ്രണ്ട് എ.എം അശോകൻ, എൽ.എസ്.ജി.ഡി എക്സി. എൻജിനീയർ സി ചന്ദ്രൻ, ബ്ലോക്ക് സെക്രട്ടറിമാരായ ഡോ. പി പ്രിയ, ടി ചന്ദ്രൻ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംബന്ധിച്ചു.
Don't Miss
© all rights reserved and made with by pkv24live