ബദ്‌രിയ്യ വിമൺസ് കോളേജിൽ ഫാളില പഠനാരംഭം.
പെരുമണ്ണ:
മത ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികൾക്ക് മികച്ച സംവിധാനമായി വളരുകയാണ് സമസ്തക്ക് കീഴിലായി തുടക്കം കുറിച്ച ഫാളില, ഫളീല കോഴ്സ്. പെരുമണ്ണ ജാമിഅ ബദ്‌രിയ്യ ക്യാമ്പസിൽ വിജയകരമായിക്കൊണ്ട് രണ്ടാം ബാച്ച് പഠനാരംഭം നടത്തി. കോളശ്ശേരി എ.എം മുല്ലക്കോയ തങ്ങൾ പഠനാരംഭം കുറിച്ചു. ചെയർമാൻ ടി.എ ഹുസൈൻ ബാഖവി അദ്ധ്യക്ഷനായി. പി.വി അബ്ദുറഹിമാൻ ബാഖവി അനുഗ്രഹ ഭാഷണം നടത്തി. സി. ആലിഹാജി, പി.ടി.എ സലാം, വി.പി കുഞ്ഞഹമ്മദ് ഹാജി, സൈതലവിക്കോയ തങ്ങൾ, അദ്ധ്യാപകരായ ശമീറലി വാഫി കുറ്റിക്കാട്ടൂർ, തശ് രിഫ സൈനിയ്യ നല്ലളം സംസാരിച്ചു. എം.പി അബ്ദുൽ മജീദ് സ്വാഗതവും സി.പി അഷ്റഫ് ഫൈസി നന്ദിയും പറഞ്ഞു.