തൊഴിലുറപ്പു തൊഴിലാളികളെ രാഷ്ടീയ ജനതാ ദൾ ആദരിച്ചു.
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിയമം അംഗീകരിച്ച ആഗസ്റ്റ് 23 രാഷ്ടീയ ജനതാ ദൾ മടവൂർ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പതിമൂന്നാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളെ ഉപഹാരം നൽകി ആദരിച്ചു.
ഒന്നാം യുപിഎ സർക്കാരിലെ ഗ്രാമവികസന വകുപ്പ് മന്ത്രിയും രാഷ്ട്രീയ ജനതാ ദൾ നേതാവുമായ രഘുവംശ് പ്രസാദ് സിങ്ങ് ആണ് രാജ്യത്തിങ് മാതൃകയായ തൊഴിലുറപ്പ് പദ്ധതി പാർലമെന്റിൽ അവതരിപ്പിച്ച് അംഗീകാരം നേടി നിയമ നിർമ്മാണം നടത്തിയത്. കോടിക്കണക്കിന് പാവപ്പെട്ട തൊഴിലാളികൾക്കും സ്ത്രീകൾക്കും ആശ്വാസം നൽകുന്ന നിയമം പാസാക്കിയത് 2005 ആഗസ്റ്റ് 23 ന് ആണ്.
മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. രാഷ്ടീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടരി
ചോലക്കര മുഹമ്മദ് മാസ്റ്റർ അധ്യക്ഷം വഹിച്ചു.
കൊടുവള്ളി ബ്ലോക്ക് വൈസ് പ്രസിഡന്റ് സലീന സിദ്ദീഖലി മുഖ്യാതിഥി ആയി പങ്കെടുത്തു. വാർഡ് മെമ്പർ സോഷ്മസുർജിത്ത്
യുവ രാഷ്ട്രീയ ജനതാ ദൾ സംസ്ഥാന ജനറൽ സെക്രട്ടറി എ പി യൂസഫ് അലി, കർഷക ജനതാ ദൾ സംസ്ഥാന പ്രസിഡന്റ് എം പി ഷാഹുൽ ഹമീദ് വൈദ്യരങ്ങാടി , രാഷ്ട്രീയ ജനതാ ദൾ ജില്ല പ്രസിഡന്റ് ചന്ദ്രൻ പൂക്കിണാറമ്പത്ത് , ട്രഷറർ രാജേഷ് കുണ്ടായിത്തോട് ,യുവ രാഷ്ട്രീയ ജനത ജില്ല സെക്രട്ടറി നിസാർ വൈദ്യരങ്ങാടി , ഇല്യാസ് കുണ്ടായിത്തോട് , അപ്പാടി മുഹമ്മദ് ,ശ്രീധരൻ കുന്ദമംഗലം, സുജാത , ചന്ദ്രൻ ,രവി , ലീല എന്നിവർ ആശംസകൾ അർപ്പിച്ച്സംസാരിച്ചു. പുഷ്പ നന്ദി പറഞ്ഞു.