മാന്താറ്റിൽ അബ്ദുൽ ഖാദർ ഹാജി വിട പറഞ്ഞു
ദീനീ സ്ഥാപനങ്ങൾക്ക് നേതൃപരമായ പങ്ക് വഹിച്ച ഉമറാക്കളിലെ പ്രതാപി ഇനി ഓർമ്മകൾ മാത്രം.
ഒരു കാലത്തെ തലയെടുപ്പുള്ള ഉമ്മറാക്കാളിൽപ്പെട്ട പ്രധാനിയും പ്രദേശത്തുകാർക്ക് ഖുർആൻ പഠിപ്പിച്ച് കൊടുത്തിരുന്ന പണ്ഡിതനുമായിരുന്ന കുഞ്ഞിരായിൻ മൊല്ലയുടെയും മംഗലക്കാട്ട് ഉമ്മത്തി ഉമ്മ എന്നവരുടെയും മകനാണ് മാന്താറ്റിൽ അബ്ദുൽ ഖാദർ ഹാജി.
പിതാവിന്റെ വ്യക്ത്യത്വം കാത്ത് സൂക്ഷിച്ച് ദീനീ നേതൃരംഗത്ത് സജീവമായിരുന്നു അദ്ദേഹം.
മാണിയമ്പലത്ത്, കണിയാത്ത് എന്നീ മഹല്ലുകളടങ്ങുന്ന കുറ്റിക്കാട്ടൂർ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ പ്രസിഡണ്ടും മാണിയമ്പലത്ത് മഹല്ല് കമ്മിറ്റിയുടെ ദീർഘകാല ജനറൽ സെക്രട്ടറിയുമായിരുന്നു. കുറ്റിക്കാട്ടൂർ മുസ്‌ലിം യത്തീംഖാനയുടെ പ്രഥമ പ്രസിഡണ്ട് കൂടിയായിരുന്നു , അതിന്റെ വളർച്ചയിലെ പ്രധാന പങ്കാളി കൂടിയാണ് ഖാദർ ഹാജി.
മത സാമൂഹ്യ-സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു ഖാദർ ഹാജി.
ഒരുപാട്കാലം പള്ളികൾക്കും , മദ്റസകൾക്കും ദീനീസ്ഥാപനങ്ങൾക്കും മാതൃകാപരമായ നേതൃത്വം വഹിച്ചിരുന്ന വലിയ മനസ്സിന്റെ ഉടമയായിരുന്നു.
നല്ലൊരു ദീനീ സംരക്ഷനായിരുന്നു മാന്താറ്റിൽ അബ്ദുൽ ഖാദർ ഹാജി.
പാറയിൽ പ്രദേശത്തെ തലയെടുപ്പുള്ള മഹല്ല് കാരണവരും ഉമറക്കാളിലെ പ്രധാനിയുമാണ് നഷ്ടമായത്.
മാന്താറ്റിൽ അബ്ദുൽ ഖാദർ ഹാജിയുടെയും നമ്മിൽ നിന്ന് മരണപ്പെട്ടവരുടെയും പാരത്രിക ജീവിതം നാഥൻ സന്തോഷത്തിലും റാഹത്തിലുമാക്കട്ടെ, സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ..
ലേഖനം തയ്യാറാക്കിയത്
അബ്ദുൽ റഹീം പടിഞ്ഞാറയിൽ