ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച്
വ്യാപാരി വ്യവസായി ഏകോപന സമിതി
കുറ്റിക്കാട്ടൂർ യൂണിറ്റ് വിവിധ പദ്ധതികളുമായി മുൻനിരയിൽ...
പെരുവയൽ:
ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച്
വ്യാപാരി വ്യവസായി ഏകോപന സമിതി
കുറ്റിക്കാട്ടൂർ യൂണിറ്റ് വിവിധ പദ്ധതികളുമായി മുൻനിരയിലാണ്.
2022 ഓഗസ്റ്റ് മാസം ഒമ്പതാം തീയതിയായ ഇന്ന് ദേശീയ വ്യാപാര ദിനം ആഘോഷിക്കുകയാണ്
രാവിലെ 7 മണി മുതൽ
വ്യാപാരികളും മറ്റു പ്രവർത്തകരും ബ്ലൂ വളണ്ടിയർസും സംയുക്തമായി ചേർന്നുകൊണ്ട്
കുറ്റിക്കാട്ടൂർ അങ്ങാടിയും പരിസരവും ശുചീകരണം നടത്തി.
രാവിലെ10 മണിക്ക് യൂണിറ്റ് പ്രസിഡണ്ട് വി മാമുക്കുട്ടി പതാക ഉയർത്തുകയും, വ്യാപാരികൾക്കും പ്രദേശവാസികൾക്കും എല്ലാം തന്നെ മധുരപലഹാരങ്ങളും വിതരണം ചെയ്തു.
കുറ്റിക്കാട്ടൂർ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കീഴിൽ തന്നെ മഹാമേളയും നടന്നു വരുന്നുണ്ട്. പലതരത്തിലുള്ള ഡിസ്കൗണ്ടുകളും വ്യാപാരികൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഓണം വരെ ഈ മഹാമേള നീണ്ടുനിൽക്കുന്നതായി യൂണിറ്റ് സെക്രട്ടറി ഹബീബ് റഹ്മാൻ അറിയിച്ചു. മഹാമേളയുടെ ഭാഗമായി നറുക്കെടുപ്പും, ബംബർ സമ്മാനങ്ങളും പ്രോത്സാഹന സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. മാത്രവുമല്ല ഓണത്തോട് അനുബന്ധിച്ച് 2500 ആളുകൾക്ക് വേണ്ട ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. കുറ്റിക്കാട്ടൂർ അങ്ങാടിയിലെ കച്ചവടക്കാർ, കലാകായിക സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവർ. മറ്റു ഡ്രൈവേഴ്സ് തൊഴിലാളികൾ , ചുമട്ടുതൊഴിലാളികൾ,
എന്നിങ്ങനെ ഉൾപ്പെടുത്തി കൊണ്ടാണ് ഓണസദ്യക്ക് തയ്യാറെടുപ്പ് നടത്തുന്നത്.
സെപ്റ്റംബർ മാസം 11ലെക്കാണ് ഈ ഓണസദ്യ ഒരുക്കാൻ ഉദ്ദേശിക്കുന്നത്.
കുറ്റിക്കാട്ടൂർ യൂണിറ്റ് യൂത്ത് വിങ് ഭാരവാഹികളായ
ഷമീർ, റിയാസ്, രവികുമാർ, പി വി ബഷീർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇതിനുവേണ്ട എല്ലാ സൗകര്യങ്ങളും ഏർപ്പാട് ചെയ്യാൻ മുൻനിരയിൽ തന്നെയാണ്.
ചരിത്രത്തിലാദ്യമായി എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കൈവരിച്ച കുറ്റിക്കാട്ടൂർ ഹയർസെക്കൻഡറി സ്കൂളിന് ഒരു സ്സ്റ്റേജ് നിർമ്മിച്ചു നൽകുമെന്നു പ്രഖ്യാപിച്ചു.
ചടങ്ങിൽ യൂണിറ്റ് മെമ്പർകൂടിയായിട്ടുള്ള കുറ്റിക്കാട്ടൂർ ഹയർ സെക്കൻഡറി സ്കൂളിലെ പിടിഎ പ്രസിഡണ്ട് യൂസഫ് ഹാജി വൈസ് പ്രസിഡണ്ട് ഉമ്മർ ഷാഫി പി പി ബഷീർ എന്നിവർക്ക് സ്റ്റേജിന് ആകൃതി കൈമാറി. ചടങ്ങിൽ യൂണിറ്റ് ജനറൽ സെക്രട്ടറി ഹബീബ് റഹ്മാൻ ട്രഷറർ മുഹമ്മദ് ഫൈസൽ യൂത്ത് വിങ് പ്രസിഡണ്ട് ഷമീർ പാർക്ക് വനിതാ വിംഗ് പ്രസിഡണ്ട് സബിത ഏകോപനസമിതിയുടെ യും യൂത്ത് വിങ്ങിന്റെയും വനിതാ വിങ്ങി ന്റെയും ഭാരവാഹികളും മെമ്പർമാരും പങ്കെടുത്തു